പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതിഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകുന്നേരം 4.30 ന് രാജ്ഭവനില്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍. തുടര്‍ച്ചയായ നാലാം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. മുഖ്യമന്ത്രി പദത്തില്‍ ഈ 69കാരന്റെ നാലാമൂഴമാണ് ഇത്. തര്‍കിഷോറും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാവും.ഇവരെ കൂടാതെ 12 മന്ത്രിമാര്‍ കൂടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
കഴിഞ്ഞ ദിവസം പാറ്റനയില്‍ ചേര്‍ന്ന എന്‍ ഡി എ യോഗത്തിലാണ് നിതീഷ് കുമാറിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. തര്‍കിഷോര്‍ പ്രസാദ് സിംഗിനെ ബി ജെ പി നിയമസഭാ കക്ഷി നേതാവായി ബിജെപി തെരഞ്ഞെടുത്തു.കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും സത്യപ്രതിജ്ഞ.
ബി.ജെ.പിയുടെ ചെറിയ സഖ്യകക്ഷികളായ വികാസ്ശീല് ഇന്സാന് പാര്‍ട്ടിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയില്‍ നിന്നുള്ള പ്രതിനിധികളും ഇന്ന് നിതീഷ് കുമാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാമേല്‍ക്കുമെന്ന് മുകേഷ് സാനി പറഞ്ഞു.ബിജെപിയില്‍ നിന്നുള്ള ശ്രേയസി സിങാണ് പരിഗണിക്കപ്പെടുന്ന ജെഡിയുവില്‍ നിന്നുള്ള പുതുമുഖം. മുന്‍ ഡയറക്ടര്‍ ജനറലായ സുനില്‍കുമാറും ജെഡിയു സീറ്റില്‍ നിന്ന് മന്ത്രിയാവും.
ബിജെപിക്കാണ് സ്പീക്കര്‍ സ്ഥാനമെന്നതില്‍ ഏകദേശം ധാരണയായിട്ടുണ്ട്.വിവിധ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് ബീഹാര്‍ മന്ത്രിസഭയില്‍ 36 മന്ത്രിമാരായിരിക്കും ഉണ്ടാവുകയെന്നാണ് സൂചന. 20-21 പോസ്റ്റുകളില്‍ ബി.ജെ.പി മന്ത്രിമാരായിരിക്കുമെന്നും ജെ.ഡി.യുവിന് 11-12 സീറ്റുകളും ഓരോ സീറ്റുകളിലേക്ക് വി.ഐ.പിയും എച്ച്.എ.എമ്മും പരിഗണിക്കപ്പെടുമെന്നുമാണ് സൂചന.ഇടത് പാര്‍ട്ടികളും ആര്‍ജെഡിയും കോണ്‍ഗ്രസ്സുമാണ് മഹാസഖ്യത്തിലുള്ളത്.
മുന്‍ മന്ത്രി നന്ദ്കിഷോര്‍ യാദവ്, മുന്‍ ഡെപ്യട്ടി സ്പീക്കര്‍ അമരേന്ദ്ര പ്രതാപ് സിങ് തുടങ്ങിയവരാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവര്‍. ഇന്ന് വൈകീട്ട് 4.30ന് നടക്കുന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കുമെന്ന് കരുതുന്നു.ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് തുടങ്ങിയവരും പങ്കെടുക്കുമെന്ന് കരുതുന്നു.
Post Your Comments