ഹൈദരാബാദ്: ഭര്‍ത്താവുമായുള്ള വഴക്കിനു പിന്നാലെ പതിനാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഫ്‌ലാറ്റിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊന്നു. ഹൈദരാബാദ് ഫത്തേനഗറിലാണ് സംഭവം. കുഞ്ഞ് തത്ക്ഷണം മരിച്ചു. കുഞ്ഞിന്റെ അമ്മയായ 27 കാരിയായ ലാവണ്യക്കെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് വേണു ഗോപാല്‍ ആണ് ലാവണ്യയുടെ ഭർത്താവ്. 2016ലാണ് ഇരുവരും വിവാഹിതരായത്. തുടക്കം മുതല്‍ തന്നെ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് ലാവണ്യ ഒക്ടോബര്‍ 29ന് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അന്ന് ഗര്‍ഭിണിയായിരുന്ന ലാവണ്യ ജീവിതത്തിലേക്ക് തിരിച്ചുവരികയും ഒക്ടോബര്‍ 30ന് കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
ഗാര്‍ഹിക പീഡനത്തിന് വേണു ഗോപാലിനെതിരെ അന്ന് പൊലീസ് കേസെടുത്തിരുന്നു. ഇപ്പോൾ കുഞ്ഞിന്റെ കൊലപാതകത്തിൽ ഭാര്യയ്‌ക്കെതിരെ വേണു പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്.
Post Your Comments