മുംബൈ: വിവാഹനിശ്ചയത്തിന്റെ പാർട്ടിക്കിടയിൽ കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതിയുമായി ഇരുപത്തിരണ്ടുകാരി. പെൺകുട്ടിയുടെ പരാതിയില്‍ സഹര്‍ പൊലീസ് അന്വേഷണം തുടങ്ങി.
ഈ മാസം എട്ടിന് സഹറിലെ ഒരു ഹോട്ടലിലാണ് സംഭവം. പ്രതികളില്‍ ഒരാളുടെ വിവാഹമുറപ്പിക്കല്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ പാര്‍ട്ടിക്കിടെ മദ്യം കൊടുത്തു ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. വിരുന്നിലേക്ക് തന്നെയും മറ്റു രണ്ടു സ്ത്രീകളെയും ക്ഷണിച്ചിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. രാത്രി രണ്ടു സ്ത്രീകള്‍ മടങ്ങിയതോടെ വിരുന്നു നടത്തിയ അവിനാശ് പന്‍ഗേക്കര്‍, സിശിര്‍, തേജസ് എന്നിവര്‍ ചേര്‍ന്നു ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
ലൈംഗികമായി ആക്രമിക്കപ്പെട്ട വിവരം വീട്ടില്‍ പറഞ്ഞതിനെ തുടര്‍ന്നു വീട്ടുകാരുടെ നിര്‍ദേശപ്രകാരമാണ് പൊലീസില്‍ പരാതി നല്‍കിയത്
Post Your Comments