Latest NewsNewsIndia

ആറ് വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം; കുടുംബത്തിന് ആശ്വാസവുമായി യോഗി സർക്കാർ

കാൺപൂർ : യുപിയിലെ കാൺപൂരില്‍ ആറ് വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പെണ്‍കുട്ടിയുടെ കുടുംബത്തിന് സഹായം നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നൽകുമെന്നും കൊലയാളികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദീപാവലി രാത്രിയില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ തൊട്ടടുത്ത വയലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പല ആന്തരികാവയവങ്ങളും നഷ്ടപ്പെട്ടിരുന്നെന്ന് പോലിസ് പറഞ്ഞു. മൃഗങ്ങളുടെ ആക്രമണമായരിക്കാമെന്നാണ് പോലിസ് പറയുന്നതെങ്കിലും ദുര്‍മന്ത്രവാദമായിരിക്കാം കൊലപാതകത്തിനു പിന്നിലെന്ന് കുടംബവും ഗ്രാമീണരും ആരോപിച്ചു.സംശയമുളളവരുടെ പേരുകള്‍ കുടുംബം പോലിസിന് കൈമാറിയിരുന്നു.

അതേസമയം അന്വേഷണത്തിൽ അടുത്ത വീടുകളിലുള്ള രണ്ട് ചെറുപ്പക്കാരാണ് ഇത് ചെയ്തതെന്ന് വ്യകതമായി. പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. പ്രതികൾ കുറ്റസമ്മതം നടത്തി. കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചെന്നും ചെറുത്തു നിന്നതോടെ കൊലപ്പെടുത്തിയെന്നും പ്രതികൾ മൊഴി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button