COVID 19Latest NewsNewsIndiaInternational

കൊവിഡ് വാക്സിന്‍ നിര്‍മാതാക്കൾക്കെതിരെ സൈബർ ആക്രമണവുമായി ഹാക്കര്‍മാര്‍

കൊവിഡ് വാക്സിന്‍ നിര്‍മാതാക്കളെ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതായി മൈക്രോസോഫ്റ്റ്. ഗവേഷകരേയും ആശുപത്രികളേയും ലക്ഷ്യമിട്ടാണ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്തുന്നത്. സ്ട്രോണ്‍ടിയം അഥവാ ഫാന്‍സി ബിയര്‍, ഉത്തരകൊറിയയിലെ സിന്‍ക്, സെറിയം എന്നീ കുപ്രസിദ്ധ ഹാക്കിങ് സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ഇവര്‍ ഇരു രാജ്യങ്ങളിലേയും സര്‍ക്കാര്‍ ഏജന്‍സികളുമായി ബന്ധമുള്ളവരാണ്.

Read Also : “കൊവിഡ് വാക്‌സിന്‍ ഒരിക്കലും കണ്ടുപിടിക്കാൻ പോകുന്നില്ല” : സൂപ്പർസ്റ്റാർ നന്ദമൂരി ബാലകൃഷ്ണ

ഇന്ത്യ, കാനഡ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, യു.എസ്, എന്നിവിടങ്ങളിലെ ഗവേഷകരും ആശുപത്രികളേയുമാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഉത്തര കൊറിയയിലേയും റഷ്യയിലെയും ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്നും മൈക്രോസോഫ്റ്റ് ഉല്‍പന്നങ്ങള്‍ക്ക് ഇതിനെ തടയാന്‍ കഴിയുമെന്നും മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റ് (കസ്റ്റമര്‍ സെക്യൂരിറ്റി ആന്‍ഡ് ട്രസ്റ്റ്) ടോം ബര്‍ട്ട് പറഞ്ഞു. ഇ- മെയിലുകള്‍ അയച്ച്‌ റിക്രൂട്ടര്‍മാര്‍ എന്ന നിലയിലാണ് ഇവര്‍ സൈബര്‍ ആക്രമം നടത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളെന്ന വ്യാജേന ഇ-മെയില്‍ വഴിയാണ് സെറിയം വാക്സിന്‍ ഗവേഷകരെ ലക്ഷ്യമിടുന്നത്. ഹാക്കര്‍മാര്‍ ലക്ഷ്യമിട്ട കമ്ബനികളെ വിവരങ്ങള്‍ അറിയിച്ചട്ടുള്ളതായി ടോം ബര്‍ട്ട് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button