തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2710 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 2347 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഉറവിടം അറിയാത്ത 269 പേരും ഉണ്ട്. 70925 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗബാധസ്ഥിരീകരിച്ച 39 ആരോഗ്യപ്രവര്‍ത്തകര്‍. കഴിഞ്ഞ 24 മണിക്കൂറിൽ 25104 സാംപിളുകൾ പരിശോധിച്ചു. 6657 പേർ രോഗമുക്തരായി
മുഖ്യമന്ത്രിയുടെ വാക്കുകള്‍
ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ ജനുവരി 24-ന് ഇവിടെ കൊവിഡ് കണ്ട്രോള് റൂം ആരംഭിച്ചിരുന്നു. രാജ്യത്താദ്യം കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനം കേരളമാണ്. എന്നാല്‍ ആദ്യത്തെ കേസില്‍ നിന്നും ഒരാളിലേക്ക് പോലും രോഗം പകരാതെ നമ്മുക്ക് പ്രതിരോധിക്കാന്‍ പറ്റി. 156 ദിവസം കൊണ്ടാണ് 5000 കേസുകള്‍ ആയത്. വളരെ പെട്ടെന്ന് പലയിടത്തും രോഗം പകര്‍ന്നെങ്കിലും അതീവ ജാഗ്രത മൂലം ഇവിടെ രോഗവ്യാപനം പിടിച്ചു നിര്‍ത്താനായി.
ആ സമയത്തിനിടയ്ക്ക് ചികിത്സാ സംവിധാനങ്ങള്‍ കൃത്യമായി വികസിപ്പിക്കാന്‍ നമ്മുക്കായി. അതുകൊണ്ടുണ്ടായ ഗുണം പിന്നീട് രോഗവ്യാപനം ഉച്ഛസ്ഥായിയില്‍ എത്തിയപ്പോഴും മരണസംഖ്യ കുറച്ച് നിര്‍ത്താന്‍ സാധിച്ചു. സംസ്ഥാനത്ത് പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്.
Post Your Comments