KeralaLatest NewsNews

മുൻ ബി.ജെ.പി നേതാവിന് സീറ്റ് നൽകാത്തതിനെച്ചൊല്ലി സംഘർഷം

കൊ​ടു​ങ്ങ​ല്ലൂ​ർ: ബി.​ജെ.​പി ക​യ്​​പ​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം മു​ൻ നേ​താ​വി​ന് സീ​റ്റ് ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​ഷേ​ധം സം​ഘ​ർ​ഷ​ത്തി​ൽ അവസാനിച്ചു. എ​ട​വി​ല​ങ്ങി​ൽ ബി.​ജെ.​പി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ഓ​ഫി​സി​ലാ​യി​രു​ന്നു സം​ഘ​ർ​ഷം നടന്നത്. നേ​താ​വി​ന് സീ​റ്റ് ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഒ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ മേ​ഖ​ല ഓ​ഫി​സി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് എ​ട​വി​ല​ങ്ങ് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് വാ​ർ​ഡു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യം നീ​ണ്ടു​പോ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച​യാ​ണ് വാ​ർ​ഡു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തക്കുകയുണ്ടായത്. പ​ട്ടി​ക​യി​ൽ ത​ഴ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് മു​ൻ ഭാ​ര​വാ​ഹി​യു​ടെ അ​നു​യാ​യി​ക​ൾ പ്ര​കോ​പി​ത​രാ​യ​ത്. പ്ര​തി​ഷേ​ധ​ക്കാ​രും ഓ​ഫി​സി​ലു​ണ്ടാ​യി​രു​ന്ന​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റം കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ് കൊ​ടു​ങ്ങ​ല്ലൂ​ർ എ​സ്.​ഐ ഇ.​ആ​ർ. ബൈ​ജു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി. പ​രാ​തി കിട്ടിയാൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് സി.​ഐ പി.​കെ. പ​ത്മ​രാ​ജ​ൻ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button