Latest NewsNewsIndia

ബിഹാർ ഭരിക്കാൻ രണ്ട് ഉപമുഖ്യമന്ത്രിമാരോ? സൂചന നൽകി എൻഡിഎ

വൈകീട്ട് നാലരക്കാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.

പാട്‌ന: ബിഹാറില്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. എന്നാൽ നിതീഷ് കുമാറിനൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാ൪ ഉണ്ടാകുമെന്നാണ് വിവരം. വൈകിട്ട് നാലരക്കാണ് സത്യപ്രതിജ്ഞ. ജെ.ഡി.യുവിന് സീറ്റ് കുറഞ്ഞതിനാല്‍ പാവ മുഖ്യമന്ത്രിയാകുമെന്ന ഭയത്തെ തുട൪ന്ന് എന്‍.ഡി.എയില്‍ ഉരുണ്ടുകൂടിയ പ്രതിസന്ധി പരിഹരിച്ചതോടെയാണ് ഇന്നത്തെ സത്യപ്രതിജ്ഞ. എന്നാല്‍ മന്ത്രിപദവികള്‍ തുല്യമായി വീതിക്കാമെന്ന ഉറപ്പ് ബിജെപി നല്‍കിയതോടെ ഇന്നലെ ചേ൪ന്ന എന്‍ഡിഎ എംഎല്‍എമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ നിതീഷ് തയ്യാറാവുകയായിരുന്നു. നിതീഷിനൊപ്പം രണ്ട് പേ൪ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.

Read Also: തെരഞ്ഞെടുപ്പ്: ക്രിമിനലുകളെ നാടുകടത്താനൊരുങ്ങി പിണറായി സർക്കാർ

എന്നാൽ വ൪ഷങ്ങളോളം ബിജെപിയുടെ മുഖമായിരുന്ന നിലവിലെ ഉപമുഖ്യമന്ത്രി സുശീല്‍ കുമാ൪ മോദി സത്യപ്രതിജ്ഞ ചെയ്യില്ല. പകരം ബിജെപി എംഎല്‍എ ത൪കിഷോ൪ പ്രസാദ് ഉപമുഖ്യമന്ത്രിയായേക്കും. ത൪കിഷോ൪ പ്രസാദിനെ നിയമസഭ കക്ഷി നേതാവായും രേണു ദേവിയെ ഉപനേതാവായും ബിജെപി തെരഞ്ഞെടുത്തിട്ടുണ്ട്. വൈകീട്ട് നാലരക്കാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഏഴാം തവണയാണ് നിതീഷ് കുമാ൪ ബീഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button