പോഷക ഗുണങ്ങളാല്‍ സമ്പന്നമായ ചോളത്തില്‍ കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. ചോളം മാത്രമല്ല ചോളത്തിന്‍റെ നാരും ആരോഗ്യത്തിന് നല്ലതാണ്. കോണ്‍ സില്‍ക്ക് എന്നാണ് ചോളത്തിന്‍റെ നാരുകള്‍ അറിയപ്പെടുന്നത്.
ചോളത്തിന്‍റെ നാരുകള്‍ അരിഞ്ഞത്, വെള്ളം, തേന്‍ എന്നിവ മിക്‌സ് ചെയ്ത് മിക്‌സിയില്‍ ഒരു പ്രാവശ്യം അടിച്ച മിശ്രിതം കഴിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഉത്തമ പരിഹാരമാണ്. ചോളത്തിന്‍റെ നാരുകള്‍ കഴിക്കുന്നത്, മൂത്രാശയ അണുബാധക്ക് പരിഹാരമാണ്. ഇത് കൊണ്ട് ചായ ഉണ്ടാക്കി കഴിക്കുന്നതും മൂത്രാശയ അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് അണുബാധ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം നല്‍കി ആരോഗ്യവും കരുത്തും നല്‍കുന്നു.
രക്തസമ്മര്‍ദ്ദം കുറക്കുന്നതിനും കോണ്‍ സില്‍ക്ക് ഉത്തമമാണ്. കോണ്‍സില്‍ക്ക് ടീ ആണ് ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. രക്തസമ്മര്‍ദ്ദം പോലുള്ള അവസ്ഥയെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കുന്നവര്‍ക്ക് വളരെയധികം സഹായം നല്‍കുന്ന ഒന്നാണ് കോണ്‍ സില്‍ക്ക് ടീ. ചോളത്തിന്റെ പുറത്തെ നാരുകള്‍ കൊണ്ട് ചായ ഉണ്ടാക്കി കുടിക്കുന്നത് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നു.
Post Your Comments