
പാരിസ്: അദ്ധ്യാപകന് നേരെ വധഭീഷണി മുഴക്കിയ 14കാരനായ മുസ്ലിം വിദ്യാര്‍ത്ഥി അറസ്റ്റില്‍. ഫ്രാന്‍സിലെ സാവിഗ്‌നി ലെ ടെമ്പിളിലെ ലാ ഗ്രേഞ്ച് ഡു ബോയിസ് കോളേജിലാണ് സംഭവമുണ്ടായത്. മതനിന്ദ ആരോപിച്ച് സാമുവല്‍ പാറ്റിയെന്ന അദ്ധ്യാപകനെ കൊലപ്പെടുത്തി ഏറെ നാള്‍ കഴിയും മുന്‍പാണ് ക്ലാസ് മുറിയില്‍ വച്ച് അദ്ധ്യാപകന് നേരെ വിദ്യാര്‍ത്ഥി ഭീഷണി ഉയര്‍ത്തിയത്.
Read also : അപകടത്തില്‍ മരിച്ച നവദമ്പതികളെ തിരിച്ചറിഞ്ഞത് മൊബൈലില്‍ വന്ന അവസാന കോളില്‍ നിന്ന്
തുടര്‍ന്ന് അദ്ധ്യാപകന്‍ വിവരം സ്‌ക്കൂള്‍ അധികൃതരെയും, പൊലീസിനെയും വിവരമറിയിക്കുകയും ശേഷം സ്‌ക്കൂളിലെത്തി പോലീസ് വിദ്യാര്‍ത്ഥിയെ പിടികൂടുകയും ചെയ്തു. ഒരു ഇലക്ട്രിക് തോക്കും വിദ്യാര്‍ത്ഥിയില്‍ നിന്ന് കണ്ടെടുത്തു. നിരോധിത ആയുധം കൈവശം വച്ചതിനും വിദ്യാര്‍ത്ഥിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് ക്ലാസെടുക്കുമ്പോള്‍ അദ്ധ്യാപകന്‍ ആക്ഷേപഹാസ്യ പത്രമായ ഷാര്‍ലി എബ്ദോയ്ക്ക് നേരെ നടന്ന അക്രമണത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ചിത്രങ്ങള്‍ കാണിയ്ക്കുകയുണ്ടായി. ഇതിനിടയിലാണ് വിദ്യാര്‍ത്ഥി അദ്ധ്യാപകന് നേരെ രോഷപ്രകടനം നടത്തിയതും, സാമുവല്‍ പാറ്റിയെ വധിച്ചതു പോലെ വധിക്കുമെന്ന് ഭീഷണി മുഴക്കിയതും.
Post Your Comments