KeralaLatest NewsNews

കാമുകിയുമായുള്ള വിവാഹം വീട്ടുകാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു

തുറവൂര്‍: കാമുകിയുമായുള്ള വിവാഹം വീട്ടുകാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് പുതിയകാവ് വെളിയില്‍ വീട്ടില്‍ പ്രസാദിന്റെ മകന്‍ പ്രവീണ്‍ ( 28) ആണ് ജീവനൊടുക്കിയത്. പ്രവീണിനെ കാണാതായെന്ന പരാതിയെത്തുടര്‍ന്ന് പട്ടണക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോട്ടയം വാഗമണ്ണില്‍ ആണ് പ്രവീണിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം പ്രവീൺ കാമുകിയായ യുവതിയുമായി ബൈക്കില്‍ സഞ്ചരിക്കുന്നത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയുകയും ഇരുവരെയും ശാസിക്കുകയും ചെയ്തു. പെണ്‍കുട്ടിയുമായി ഇരുവരുടേയും വീട്ടിലെത്തിയപ്പോള്‍ ഇരു വീട്ടുകാരും കയറ്റാൻ തയ്യാറായില്ല. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ മറ്റൊരു ബന്ധുവിന്റെ വീട്ടില്‍ നിര്‍ത്തിയ ശേഷം ബൈക്കില്‍ കോട്ടയം വാഗമണ്ണിലേക്ക് പോയി അവിടെ ഒരു ലോഡ്ജില്‍ വ്യാജ വിലാസത്തില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഉണ്ടായത്. തുടർന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം ലോഡ്ജിനു സമീപത്തുള്ള മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു യുവാവ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button