Latest NewsKeralaNews

തകര്‍ന്ന നെഹ്​റു പ്രതിമക്കുമുന്നില്‍ ഛായചിത്രം; പ്രതിഷേധം

സി.പി.എം ഏരിയ കമ്മിറ്റി അംഗം എന്‍.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

പറവൂര്‍: തകര്‍ന്ന നെഹ്​റു പ്രതിമക്കുമുന്നില്‍ ഛായചിത്രം സ്ഥാപിച്ച്‌​ പ്രതിഷേധം. ഒരുവര്‍ഷം മുമ്പ് സാമൂഹികവിരുദ്ധര്‍ തകര്‍ത്ത ജവഹര്‍ലാല്‍ നെഹ്‌റുവി​ന്റെ പ്രതിമക്കുമുന്നില്‍ ശിശുദിനത്തില്‍ ഛായചിത്രം സ്ഥാപിച്ച്‌​ ഡി.വൈ.എഫ്.ഐ പ്രതിഷേധം. അഡ്വ. എന്‍.എ. അലി മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന സമയത്ത് ലിമിറ്റഡ് സ്​റ്റോപ്പ് ബസ് സ്​റ്റാന്‍ഡിന് സമീപം സ്ഥാപിച്ചിരുന്ന പ്രതിമ-2019 സെപ്​റ്റംബര്‍ ഒമ്പതിന് രാത്രിയാണ് തകര്‍ത്തത്.

Read Also: തളിപ്പറമ്പ് ഏറ്റെടുക്കാനൊരുങ്ങി വയല്‍ക്കിളികള്‍

എന്നാൽ പ്രതിമ പുനഃസ്ഥാപിക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നെങ്കിലും കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭ നേതൃത്വം ഒരുനടപടിയും കൈക്കൊണ്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ മുനിസിപ്പല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചത്. സി.പി.എം ഏരിയ കമ്മിറ്റി അംഗം എന്‍.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സാമൂഹികവിരുദ്ധര്‍ തകര്‍ത്ത പറവൂര്‍ ലിമിറ്റഡ് സ്​റ്റോപ് സ്​റ്റാന്‍ഡിലെ നെഹ്റു പ്രതിമക്ക് മുന്നില്‍ ഛായചിത്രം സ്ഥാപിച്ച്‌ ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധം

shortlink

Post Your Comments


Back to top button