ക്രൂര പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ച വാളയാര്‍ സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് ഉമ്മന്‍ ചാണ്ടി. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കും. കേസില്‍ നീതി നടപ്പാക്കേണ്ടവരും കുറ്റക്കാരാണ്. അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചു. ആ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ല. ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഴുവന്‍ കുറ്റക്കാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം………………………
വാളയാറിൽ ക്രൂരപീഡനത്തിന് ഇരയായി ദുരൂഹസാഹചര്യത്തിൽ രണ്ട് കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ നീതി നടപ്പിലാക്കേണ്ടവർ കുറ്റക്കാരാണ്.
അന്വേഷണത്തിൽ ഗുരുതരവീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ യാതൊരു നടപടിയും എടുക്കാതെ സ്ഥാനക്കയറ്റം നൽകി അവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
ഒന്നുമറിയാത്ത രണ്ടു കുട്ടികൾ കെട്ടുറപ്പില്ലാത്ത വീട്ടിൽ താമസിക്കേണ്ട ഗതികേട് ഉണ്ടാവുകയും അതിക്രൂരമായി കൊല്ലപ്പെടുകയും ചെയ്ത സാഹചര്യം അതീവ ഗുരുതരമാണ്. അതിനേക്കാൾ ഞെട്ടിക്കുന്നതാണ് പ്രതികളെ രക്ഷിക്കാൻ നടക്കുന്ന സംഭവങ്ങൾ. യുഡിഎഫ് അധികാരത്തിൽ വന്നാൽ വാളയാർ കേസിൽ ഉറപ്പായും ശക്തമായ നടപടിയുണ്ടാകും.
https://www.facebook.com/oommenchandy.official/posts/10157817798376404
Post Your Comments