
വിഷാദ രോഗത്തിന് അടിമയായിരുന്നെന്ന് തുറന്നു പറഞ്ഞ താരപുത്രിയാണ് ഇറ.ആമിര്‍ ഖാന് ആദ്യ ഭാര്യ റീമ ദത്തയിലുണ്ടായ മകളാണ് ഇറ. കഴിഞ്ഞ മാസമാണ് നാല് വര്‍ഷത്തോളമായി വാഷാദത്തിലൂടെ കടന്നുപോകുകയാണ് താന്‍ എന്ന് വെളിപ്പെടുത്തി ഇറ രംഗത്തെത്തിയത്. ഇപ്പോഴിതാ വിഷാദത്തിലായിരിക്കുന്ന ഒരു വ്യക്തിയോട് എന്താണ് പറയേണ്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് ഇറ. വിഷാദ അവസ്ഥയിലൂടെ താന്‍ കടന്നുപോയപ്പോള്‍ മാതാപിതാക്കളും ഡോക്ടര്‍മാരും നല്‍കിയ ഉപദേശം പങ്കുവച്ചാണ് ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നത്.
”പല ആളുകളും വിഷാദ നാളുകളില്‍ വ്യത്യസ്ത അനുഭവത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരാള്‍ പ്രയോഗിച്ച് വിജയിച്ച മാര്‍ഗ്ഗം മറ്റൊരാള്‍ക്ക് ഗുണകരമാകണമെന്നില്ലെ. ‘ ഞാന്‍ ഏകദേശം നാല് ഡോക്ടര്‍മാരുടെ അടുത്തെങ്കിലും പോയിട്ടുണ്ടാകും. അവരും എന്റെ മാതാപിതാക്കളും കിരണ്‍ ആന്റിയും (ആമിര്‍ ഖാന്റെ ഭാര്യ) എന്നോട് തിരക്കുകള്‍ കുറച്ച് ഒന്ന് ശാന്തമാകാനാണ് പറഞ്ഞത്’, ഇറ പറയുന്നു. എന്നാൽ വിഷാദത്തിലായവരോട് കൂടുതല്‍ തിരക്കുകളില്‍ ഏര്‍പ്പെടാന്‍ പറഞ്ഞു പലരും ഉപദേശിക്കുന്നുണ്ട്. അത് ഈ പ്രശ്‌നത്തിനുള്ള ഏക പരിഹാരമല്ലെന്നും ഇറ കൂട്ടിച്ചേർത്തു.
Post Your Comments