ഗോവ: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചുകൊണ്ട് ന്യൂനപക്ഷ ചെയര്‍മാനും വക്താവുമായ ഉര്‍ഫാന്‍ മുല്ല സ്ഥാനം രാജിവെച്ചു. രാജി വെക്കുകയാണെന്നറിയിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെഴുതിയ കത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ കനത്ത വിമര്‍ശനമാണ് ഉര്‍ഫാന്‍ ഉന്നയിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ നയിക്കാനുള്ള ആരും തന്നെ പാര്‍ട്ടിയിലില്ലെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.
Read Also : ദീപാവലിക്ക് ചൈനയ്ക്ക് കിട്ടിയത് എട്ടിന്റെ പണി ; നഷ്ടം 40,000 കോടി
“കോണ്‍ഗ്രസിന് നേതൃത്വം നല്‍കാനോ ശരിയായ ദിശയില്‍ നയിക്കാനോ മികച്ച രീതിയില്‍ സംഘടിപ്പിക്കാനോ ആരുമില്ല. ഈ കുറവുകള്‍ മൂലം കോണ്‍ഗ്രസ് ഏറെ ബുദ്ധിമുട്ടുകയാണ്. ഗോവയില്‍ കൃത്യമായ തീരുമാനങ്ങളെടുക്കുന്നതില്‍ പുരാതന നേതൃത്വം അതിദയനീയമായി പരാജയപ്പെട്ടു.” ഉര്‍ഫാന്‍ മുല്ല കത്തില്‍ പറഞ്ഞിരിക്കുന്നതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
Post Your Comments