KeralaLatest NewsNews

21 തികയാത്ത സ്ഥാനാർത്ഥിയോ? പത്രിക സമർപ്പിക്കേണ്ട അവസാന ദിനം സ്ഥാനാർത്ഥിയാകും

പത്തനംതിട്ട: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രായം ഒരു തടസമാണോ ? എന്നാൽ പ്രായത്തിലെ ദിവസ വ്യത്യാസം ഒന്നും പൊതുപ്രവർത്തനത്തിലില്ലായെന്ന് തെളിയിച്ചിരിക്കുകയാണ് അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാ‍ർഡ് സ്ഥാനാർത്ഥി രേഷ്മ മറിയം റോയി. ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപനം നടത്തിയിട്ടും സ്ഥാനാർത്ഥിക്ക് പത്രിക സമർപ്പിക്കണമെങ്കിൽ അവസാന ദിവസം വരെ കാത്തിരിക്കണം. കാരണം എന്താണെന്നല്ലേ.. പത്രിക സമർപ്പിക്കണ്ട അവസാന ദിവസമായ നവംബർ 19 ന് രേഷ്മ യോഗ്യതയുള്ള സ്ഥാനാർത്ഥിയാകും. നവംബർ 18 നാണ് രേഷ്മയ്ക്ക് 21 വയസ് തികയുന്നത്. അങ്ങനെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയുമാകും രേഷ്മ.

Read Also: സന്ദീപ് നായരെ ഇ.ഡി മാപ്പ് സാക്ഷിയാക്കിയേക്കും; ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍

എന്നാൽ വർഷങ്ങളായി വിദ്യാത്ഥി യുവജന പ്രസ്ഥാനങ്ങളിലെ സജീവ സാന്നിധ്യമാണ് രേഷ്മ റോയ്. നിലവിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമാണ്. വർഷങ്ങളായി കോൺഗ്രസ് കൈയ്യടക്കി വച്ചിരിക്കുന്ന വാർഡ് തിരിച്ചു പിടിക്കാനുള്ള ദൗത്യം കൂടിയാണ് സിപിഎം രേഷ്മയെ ഏൽപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button