Latest NewsIndiaNewsInternational

യുഎഇയിലേക്ക് മടങ്ങാനൊരുങ്ങിയ ബി ആർ ഷെട്ടിയെ വിമാനത്താവളത്തിൽ തടഞ്ഞു

യുഎഇയിലേക്ക് മടങ്ങാനൊരുങ്ങിയ വ്യവസായി ബി ആർ ഷെട്ടിയെ ബംഗളുരു വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു.എൻ.എം.സി ഹെൽത്ത് കെയർ, യുഎഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനായ ബി.ആർ.ഷെട്ടി കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യയിലേക്ക് മടങ്ങിയത്.

Read Also : ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാനൊരുങ്ങി എൻ സി ബി യും ; ഇനി ജാമ്യം ലഭിച്ചേക്കില്ല

ബി.ആർ.ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരിമൂല്യം പെരുപ്പിച്ചുകാട്ടിയെന്നും വൻസാമ്പത്തിക ക്രമക്കേട് നടത്തിയെന്നുമുള്ള പരാതിയുയർന്ന സാഹചര്യത്തിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷെട്ടി ഇന്ത്യയിലേക്ക് മടങ്ങിയത്തിയത്.

സഹോദരൻറെ രോഗാവസ്ഥയെത്തുടർന്നാണ് നാട്ടിലേക്ക് മടങ്ങിയതെന്നായിരുന്നു വിശദീകരണമെങ്കിലും പിന്നീട് കേട്ടത് വലിയ സാമ്പത്തികക്രമക്കേടുകളുടെ വാർത്തയായിരുന്നു.തുടർന്ന് ഷെട്ടിയുടെ ബാങ്ക് അക്കൌണ്ടുകൾ മരവിപ്പിക്കാൻ ഏപ്രിലിൽ യുഎഇ സെൻറ്രൽ ബാങ്ക് നിർദേശിക്കുകയും ചെയ്തിരുന്നു.

എന്നാൽ  യുഎഇയിലെ നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്നും കമ്പനിയിൽ തട്ടിപ്പ് നടത്തിയവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് ബി.ആർ.ഷെട്ടി പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button