KeralaMollywoodLatest NewsNewsEntertainment

നടിയെ ആക്രമിച്ച കേസ്; കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറിക്ക് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്

കഴിഞ്ഞ ജനുവരി 24ന് കാസര്‍കോട് നഗരത്തിലെത്തിയ പ്രദീപ് കുമാര്‍ വിപിന്‍ ലാലിന്റെ ബന്ധുവിനെ കണ്ട് ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടു

തിരുവനന്തപുരം: കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നടൻ കൂടിയായ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറിക്ക് നേരിട്ട് ഹാജരാകാന്‍ പൊലീസിന്റെ നോട്ടീസ്. ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ കാസര്‍കോട് ബേക്കല്‍ സ്വദേശി വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. വിപിന്‍ ലാൽ നൽകിയ പരാതിയിലാണ് ബേക്കല്‍ പൊലീസ് നോട്ടീസ് നല്‍കിയത്.

read also:‘കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ അടുത്ത ബന്ധു’ വ്യാജഡോക്ടര്‍ ചമഞ്ഞ് ചികിത്സനടത്തിയ 45 കാരി അറസ്റ്റില്‍

കഴിഞ്ഞ ജനുവരി 24ന് കാസര്‍കോട് നഗരത്തിലെത്തിയ പ്രദീപ് കുമാര്‍ വിപിന്‍ ലാലിന്റെ ബന്ധുവിനെ കണ്ട് ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാതെ വന്നതോടെ ഭീഷണിപ്പെടുത്തി. കൂടാതെ സെപ്റ്റംബര്‍ 24, 25 തീയ്യതികളില്‍ രണ്ട് ഭീഷണിക്കത്തുകളും പ്രദീപ് കുമാര്‍ അയച്ചിരുന്നു . കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയില്‍ നിന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് ഭീഷണിക്ക് പിന്നില്‍ പ്രദീപ് കുമാറാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

കൊല്ലം കോട്ടത്തല സ്വദേശി പ്രദീപ്കുമാറിനെ പ്രതിചേര്‍ത്ത് ബേക്കല്‍ പൊലീസ് ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button