കൊച്ചി: ബിനീഷ് കോടിയേരിയെ കുടുക്കിയത് സ്വന്തം സഹോദരനോ? ആണെന്നാണ് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നത്. സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റിന് വിവരം നല്‍കുന്നത് സഹോദരന്‍ ബിനോയ് കോടിയേരിയും മന്ത്രി ഇ.പി. ജയരാജന്റെ മകന്‍ ജയ്‌സണുമാണെന്നാണ് ജന്മഭൂമി റിപ്പോർട്ട്. റിപ്പോർട്ട് ഇങ്ങനെ, അവിഹിത സന്തതിക്കേസിനു ശേഷം അച്ഛന്‍ കോടിയേരി ബാലകൃഷ്ണനുമായുള്ള അകല്‍ച്ചയും കുടുംബത്തിലെ മറ്റു പ്രശ്‌നങ്ങളുമാണ് സഹോദരനെതിരേ ഇങ്ങനെയൊരു നീക്കത്തിന് കാരണമായി പറയുന്നത്.
സിനിമക്കഥകളെ അമ്പരപ്പിക്കുന്നതാണ് ‘കോടിയേരി’ കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങള്‍. സിപിഎം നേതാക്കളും പ്രവര്‍ത്തകരും എന്തും ചെയ്യാന്‍ മടിക്കാത്തവരെന്ന് തെളിയിക്കുന്നതാണ് ഇതെല്ലാം. കൂട്ടു കച്ചവടം നടത്തിയിരുന്ന ഇ.പി. ജയരാജന്റെ മകന്‍ ജയ്‌സണുമായി ബിനീഷ് കോടിയേരി തെറ്റിയിരുന്നു. ഇത് പരസ്പരം ഒറ്റുകൊടുക്കലിന് കാരണമായി. ബിനീഷിന്റെ ഇടപാടുകള്‍ അറിയാവുന്ന ജയ്‌സണെയും കൂട്ടി ബിനോയ് നടത്തിയ വന്‍ ആസൂത്രണമാണ് ബിനീഷ് കോടിയേരിയെ ഇപ്പോള്‍ ബെംഗളൂരു പരപ്പന ജയിലിലാക്കിയിരിക്കുന്നത്.
ബിനോയ്ക്കും ജയസ്ണും കൂട്ടായി തൃശൂര്‍ ജില്ലയില്‍നിന്നുള്ള, ഇടതുപക്ഷ വ്യാപാരി സംഘടനയുടെ തലവനുമുണ്ട്. (കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മിട്ടി) ഇവര്‍ ബെംഗളൂരുവില്‍ തങ്ങി, ബിനീഷിനെ സഹായിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കുന്നുമുണ്ട്. എന്നാല്‍, തിരുവനന്തപുരത്തെ വീട്ടിലെ ഇ ഡി റെയ്ഡില്‍ക്രഡിറ്റ് കാര്‍ഡ് കണ്ടെത്തിയതുമെല്ലാം ഇവരുടെ വ്യക്തമായ സഹായത്തോടെയാണെന്നാണ് വിവരം. ബിനീഷിന്റെയും അനൂപിന്റെയും ഇടപാടുകള്‍ സംബന്ധിച്ച വിവരം ജയ്‌സണാണ് കൂടുതല്‍ അറിയാമായിരുന്നത്.
ബെംഗളൂരു ഇടപാടുകളില്‍ ചിലതില്‍, പ്രത്യേകിച്ച്, ഹയാത് റസ്റ്ററന്റ് വാങ്ങലില്‍ ജയ്‌സണെ ബിനീഷ് കബളിപ്പിച്ചു. ഈ ഇടപാട് അടക്കം മുഴുവന്‍ വിവരങ്ങളും ജയ്‌സണ്‍ നല്‍കി. അനൂപിന്റെ ബാങ്ക്കാര്‍ഡ് ബിനീഷും കുടുംബവും ഉപയോഗിക്കുന്നത് അറിയാമായിരുന്ന ബിനോയ്, അതിരിക്കുന്ന സ്ഥലംവരെ പറഞ്ഞുകൊടുത്തുവെന്നാണ് വിവരം. ബിനീഷിന്റെ ഇടപാടുകളില്‍ ജയ്‌സണും മുമ്പ് പങ്കാളിയായിരുന്നു. ജയ്‌സണ്‍ മാത്രമല്ല, സംസ്ഥാന മന്ത്രിസഭയിലുള്ള മുതിര്‍ന്ന സിപിഎം നേതാക്കളില്‍ മറ്റു ചിലരുടെ മക്കള്‍ക്കും ബന്ധമുണ്ട്.
ഇഡിയുടെ തുടര്‍ അന്വേഷണങ്ങളില്‍ ആ ബന്ധങ്ങളും പുറത്തുവരും. എന്നാല്‍, ജയ്‌സണ്‍ കേസില്‍ പെട്ടാലും രക്ഷപ്പെടാനുള്ള പഴുതുകള്‍ ഉറപ്പിച്ചാണ് ഈ നീക്കങ്ങള്‍ നടത്തുന്നത്. ബിനീഷിനെ ചോദ്യം ചെയ്യലിനിടെ കാണാന്‍ അനുവദിച്ചില്ലെന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചതുള്‍പ്പെടയുള്ള നാടകങ്ങള്‍ക്ക് പിന്നില്‍ ബിനോയിയും കൂട്ടരുംതന്നെയാണ്.
Post Your Comments