Latest NewsKeralaIndia

കോടിയേരി സ്ഥാനം ഒഴിഞ്ഞു, പകരം വിജയരാഘവൻ : സിപിഎം വിശദീകരണം ഇങ്ങനെ

അതേ സമയം അവധി എത്ര ദിവസത്തേക്കാണെന്ന കാര്യം വ്യക്തമല്ല.

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍. പകരം താല്‍ക്കാലിക ചുമതല ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന് നല്‍കി. ആരോഗ്യപരമായ കാരണങ്ങളാന്‍ മാറിനില്‍ക്കുകയാണെന്നാണ് സിപിഎം വിശദീകരണം. ചികിത്സയ്ക്ക് അവധി വേണമെന്ന ആവശ്യം സെക്രട്ടറിയേറ്റ് അംഗീകരിച്ചു. അതേ സമയം അവധി എത്ര ദിവസത്തേക്കാണെന്ന കാര്യം വ്യക്തമല്ല.

ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് കോടിയേരി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പേരില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ നിലനിര്‍ത്താനാണ് കോടിയേരി മാറി നിൽക്കുന്നതെന്നാണ് സൂചന.

read also; ബംഗാളില്‍ ഭീകരാക്രമണത്തിന് അല്‍ ഖ്വയ്ദ തയ്യാറെടുക്കുന്നതായി മുന്നറിയിപ്പ്

ബിനീഷ് വിഷയത്തില്‍ പാര്‍ട്ടി കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങള്‍ കോടിയേരിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ അണികളുടെ അസംതൃപ്തിയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും നേരിടാനാകാതെയാണ് ഈ തീരുമാനമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button