കുപ്വാര: പാക് ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. കശ്മീരിലെ കേരണ്‍ സെക്ടറിലെ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമമാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തെറിഞ്ഞത്. അതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുന്നതിനിടെയാണ് സംശയാസ്പദമായ നീക്കം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. നിയന്ത്രണ രേഖയിലൂടെ രാജ്യത്തേക്ക് കടന്നു കയറാന്‍ ശ്രമിക്കുകയായിരുന്നു ഭീകരര്‍. ജവാന്മാരുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് ഭീകരുടെ നീക്കം തകര്‍ത്തത്.
പാകിസ്താന് സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം. ഭീകരര്‍ക്ക് നുഴഞ്ഞു കയറാന്‍ സാഹചര്യമൊരുക്കുന്നതിനായി നിയന്ത്രണ രേഖയില്‍ പാകിസ്താന് പ്രകോപനം സൃഷ്ടിക്കുകയും ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഒരാഴ്ച്ചയ്ക്കിടെ കേരണ്‍ സെക്ടറിലുണ്ടാകുന്ന രണ്ടാമത്തെ നുഴഞ്ഞു കയറ്റ ശ്രമമാണിത്.
Post Your Comments