Latest NewsNewsInternational

ഇസ്ലാമിക ഭീകരതയെ വേരോടെ പിഴുതെറിയാന്‍ ഫ്രാന്‍സ് : മാലിയില്‍ നടത്തിയ ആക്രമണത്തില്‍ ഭീകര ക്യാമ്പുകള്‍ തകര്‍ത്തു… ഏറ്റവും നാശകാരിയായ അല്‍ഖ്വയ്ദ നേതാവിനെ വധിച്ച് ഫ്രഞ്ച് സേന

പാരീസ് : ഇസ്ലാമിക ഭീകരതയെ വേരോടെ പിഴുതെറിയാന്‍ ഫ്രാന്‍സ് . മാലിയില്‍ നടത്തിയ ആക്രമണത്തില്‍ ഭീകര ക്യാമ്പുകള്‍ തകര്‍ത്തു… ഏറ്റവും നാശകാരിയായ അല്‍ഖ്വയ്ദ നേതാവിനെ വധിച്ച് ഫ്രഞ്ച് സേന . അല്‍ ഖായ്ദയുടെ വടക്കന്‍ ആഫ്രിക്ക വിഭാഗത്തിന്റെ നേതാവ് ബാഹ് അഗ് മൗസ്സയെയാണ് ഫ്രഞ്ച് സേന വധിച്ചത് . ഒപ്പമുണ്ടായിരുന്ന നാലു ഭീകരരെയും സൈന്യം കൊലപ്പെടുത്തിയതായി ഫ്രഞ്ച് സൈനിക വക്താവ് കേണല്‍ ഫ്രെഡ്രിക് ബാര്‍ബ്രി സ്ഥിരീകരിച്ചു.

Read Also : ഇന്ത്യയില്‍ അതിശക്തമായ ഭീകരാക്രമണം നടത്താന്‍ തയ്യാറെടുത്ത് പാകിസ്ഥാനിലെ ഭീകരസംഘടന : ഇന്റലിജന്‍സ് റിപ്പോര്‍ട്ട്… അതീവജാഗ്രതയില്‍ രാജ്യം …. ആക്രമണകാരികള്‍ ബംഗാളില്‍ നിന്നുള്ളവര്‍

മാലി സേനയ്ക്കും രാജ്യാന്തര സേനകള്‍ക്കുമെതിരെ നിരവധി ആക്രമണങ്ങള്‍ നടത്തിയ ആളാണ് മൗസ്സ . യുഎസിന്റെ ഭീകരപട്ടികയിലും മൗസ്സ ഉണ്ടായിരുന്നു. ചൊവ്വാഴ്ച്ചയാണ് ഫ്രഞ്ച് സൈന്യം മൗസ്സയെ ലക്ഷ്യമിട്ടുള്ള ആസൂത്രണങ്ങള്‍ ആരംഭിച്ചത് .

കിഴക്കന്‍ മാലിയിലെ മെനക മേഖലയില്‍ ഉണ്ടായിരുന്ന മൗസ്സയുടെ വാഹനവ്യൂഹത്തെ മാലിയുടെ നിരീക്ഷണ ഡ്രോണുകളുടെ സഹായത്തോടെയാണ് ഫ്രഞ്ച് സൈന്യം കണ്ടെത്തിയത്. പ്രതിരോധിക്കാനാകും മുന്‍പ് തന്നെ മൗസ്സയേയും ഒപ്പമുണ്ടായിരുന്ന ഭീകരരേയും സൈന്യം വധിച്ചു.

നിയമാനുസൃതമായ പ്രതിരോധ നടപടിയായാണ് ഫ്രഞ്ച് സൈനിക മന്ത്രി ഫ്‌ലോറന്‍സ് പാര്‍ലെ സൈനിക നീക്കത്തെ വിശേഷിപ്പിച്ചത് . തീവ്രവാദത്തിനെതിരെ പോരാടാന്‍ ഫ്രാന്‍സിനു ബാര്‍ഖാനെ എന്ന സൈനിക വിഭാഗമുണ്ട് . ഇവരുടെ നേതൃത്വത്തിലായിരുന്നു മാലിയില്‍ നടന്ന ആക്രമണം .

ഈ മാസം ആദ്യം മാലിയില്‍ വ്യോമാക്രമണം നടത്തി 50 അല്‍ ഖായ്ദ ഭീകരരെ ഫ്രാന്‍സ് വധിച്ചിരുന്നു . അതിര്‍ത്തി മേഖലയില്‍ നിരവധി മോട്ടോര്‍ബൈക്കുകളില്‍ ഭീകരര്‍ ആക്രമണത്തിനു സജ്ജരാകുന്നുവെന്നു ഡ്രോണ്‍ നിരീക്ഷണത്തില്‍ വ്യക്തമായതിനു പിന്നാലെയാണ് ആക്രമണം നടത്തിയത്.ഫ്രാന്‍സില്‍ ഭീകരാക്രമണങ്ങളില്‍ നിരവധി പേര്‍ മരിച്ചതിനു പിന്നാലെയാണു മാലിയിലെ ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ ഫ്രഞ്ച് വ്യോമസേന കടുത്ത ആക്രമണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button