പാട്ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. ഗവര്‍ണര്‍ പാഗു ചൗഹാന് രാജിക്കത്ത് കൈമാറി. പതിനാറാം ബീഹാര്‍ നിയമസഭ പിരിച്ചുവിടാന്‍ നിതീഷ് ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എന്‍.ഡി.എ എം.എല്‍.എമാര്‍ ഞായറാഴ്ച യോഗം ചേര്‍ന്ന് നിതീഷ് കുമാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കാനിരിക്കെയാണ് അദ്ദേഹം രാജിവച്ചത്.
നവംബര്‍ 29 വരെയാണ് നിലവിലെ നിയമസഭയുടെ കാലാവധി. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്പ് നിലവിലെ മന്ത്രിസഭ അതിന്‍െ്റ അവസാന യോഗം ചേര്‍ന്ന് സഭ പിരിച്ചുവിടാന്‍ പ്രമേയം പാസാക്കും. തുടര്‍ന്ന് മന്ത്രിസഭയുടെ ശിപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറും. ഇപ്രകാരമാണ് നടപടി ക്രമങ്ങളെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി.
എന്‍.ഡി.എയിലെ ഘടകകക്ഷികളായ ബി.ജെ.പി, ജെ.ഡി.യു, എച്ച്.എ.എം, വികാസ്ശീല് ഇന്സാന് പാര്‍ട്ടി എന്നീ കക്ഷികള്‍ വെള്ളിയാഴ്ച ചേര്‍ന്ന അനൗദ്യോഗിക യോഗത്തിലാണ് ഞായറാഴ്ച നിയമസഭാ കക്ഷി യോഗം ചേരാനും നിതീഷ് കുമാറിനെ നേതാവായി തിരഞ്ഞെടുക്കാനും തീരുമാനിച്ചത്.
ഞായറാഴ്ച പന്ത്രണ്ടരയ്ക്കാണ് യോഗം. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ബീഹാറില്‍ മൂന്ന് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ 126 സീറ്റുമായി എന്‍.ഡി.എ ഭരണത്തുടര്‍ച്ച നേടിയിരുന്നു.
Post Your Comments