ദില്ലി : സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മൊത്തം 2783 ഖേലോ ഇന്ത്യ അത്ലറ്റുകള്‍ക്ക് (കെഎഎ) 5,78,50,000 രൂപ പാക്കറ്റ് അലവന്‍സ് (ഒപിഎ) അനുവദിച്ചു. ഒപിഎ (പ്രതിവര്‍ഷം 1.20 ലക്ഷം രൂപ) അത്‌ലറ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് മാറ്റും. ബാക്കി തുക അത്‌ലറ്റിന്റെ പരിശീലനം, ഭക്ഷണം, താമസം, വിദ്യാഭ്യാസം എന്നിവയ്ക്കായി അത്‌ലറ്റ് പരിശീലനം നല്‍കുന്ന ഖേലോ ഇന്ത്യ അക്കാദമിയില്‍ ചെലവഴിക്കും.
ജന്മനാട്ടിലേക്കുള്ള യാത്രയ്ക്കുള്ള ചെലവുകള്‍, വീട്ടിലായിരിക്കുമ്പോള്‍ ഡയറ്റ് ചാര്‍ജുകള്‍, അത്‌ലറ്റുകള്‍ക്ക് മറ്റ് ചിലവുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഖേലോ ഇന്ത്യ ടാലന്റ് ഡവലപ്‌മെന്റ് (കെഐടിഡി) സ്‌കീം പ്രകാരമാണ് ധനസഹായം നല്‍കിയിരിക്കുന്നത്. 35 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള കായികതാരങ്ങള്‍ക്ക് 24 കായിക വിഭാഗങ്ങളില്‍ ഒപിഎ നല്‍കിയിട്ടുണ്ട്.
അതേസമയം, തദ്ദേശീയ കായിക ഇനങ്ങളുടെ ഉന്നമനത്തിനായി ഖേലോ ഇന്ത്യ സ്‌കോളര്‍ഷിപ്പിന്റെ ഭാഗമായി 227 ഗ്രാമീണ അത്ലറ്റുകള്‍ക്ക് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ആകെ 45.40 ലക്ഷം രൂപ നല്‍കി. ഖേലോ ഇന്ത്യ പദ്ധതി പ്രകാരം മൊത്തം ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും കേന്ദ്രങ്ങള്‍ ഖെലോ ഇന്ത്യ സ്റ്റേറ്റ് സെന്റര്‍ ഓഫ് എക്‌സലന്‍സിലേക്ക് (കെഐസിഇ) ഉയര്‍ത്തുന്നതായി കായിക മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ചണ്ഡിഗഡ്, ഗോവ, ഹരിയാന, ഹിമാചല്‍ പ്രദേശ്, പുതുച്ചേരി, ത്രിപുര, ജമ്മു കശ്മീര്‍ എന്നിവയാണ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും.
Post Your Comments