Latest NewsKerala

ജനങ്ങൾക്ക് പ്രതീക്ഷയായി മാറി, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വന്‍മുന്നേറ്റം നടത്തും: എസ് ഡിപിഐ

ഒളവണ്ണ പഞ്ചായത്തിലെ ഒന്നാംഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒളവണ്ണ: തദ്ദേശസ്വയംഭരണ തിരത്തെടുപ്പില്‍ എസ് ഡിപിഐ വന്‍ മുന്നേറ്റം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി. വിവേചനമില്ലാത്ത വികസനത്തിന് യുഡിഎഫിനും എല്‍ഡിഎഫിനും ബിജെപിക്കും ബദലായി എസ് ഡിപിഐ ജനപക്ഷ പ്രതീക്ഷയായി മാറിയെന്നും അടിസ്ഥാന വികസനത്തിന് അഴിമതിരഹിത ഭരണസംവിധാനത്തിന് ജനങ്ങള്‍ വന്‍വിജയം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഒളവണ്ണ പഞ്ചായത്തിലെ ഒന്നാംഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലാ സെക്രട്ടറി വാഹിദ് ചെറുവറ്റ വിഷയാവതരണം നടത്തി.ഒന്നാംഘട്ടത്തില്‍ വിവിധ വാര്‍ഡുകളില്‍ അബ്ദുല്‍ സലിം (7), പി എം റഹീസ് (8), ശെരീഫ് (18), റുബീന (17), ഫിര്‍ഷാദ് (19) എന്നിവരെ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു.

കുന്ദമംഗലം മണ്ഡലം സെക്രട്ടറി ടി ബഷീര്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് കള്ളിക്കുന്ന് അധ്യക്ഷത വഹിച്ചു. കെ വി ജമീല ടീച്ചര്‍ (വിമന്‍ ഇന്ത്യ മൂവ്‌മെന്റ്), ഹുസൈന്‍ മണക്കടവ് (ഇന്ത്യന്‍ സോഷ്യല്‍ ഫോറം) പി ഹനീഫ (പോപുലര്‍ ഫ്രണ്ട്), മുഹമ്മദ് അസ്ലം (കാംപസ് ഫ്രണ്ട്) ആശംസകള്‍ നേര്‍ന്നു. പഞ്ചായത്ത് സെക്രട്ടറി ഹുസൈന്‍ ഇരിങ്ങല്ലൂര്‍, അന്‍വര്‍ ഹുസൈന്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button