പാറ്റ്‌ന : ബിഹാര്‍ വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തിൽ ക്രമക്കേടുണ്ടായി എന്ന് ആരോപണവുമായി ഇടതുപാര്‍ട്ടികള്‍. . സിപിഐ, സിപിഎം, സിപിഐഎംഎൽ എന്നീ പാർട്ടികൾ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ആരോപണം ഉന്നയിക്കുന്നത്.
Read Also : വയനാട് എം പി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിൽ എത്തും
ബീഹാറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 16 സീറ്റുകളിലാണ് ഇടത് പാർട്ടികൾക്ക് ജയിക്കാനായത്. 12 സീറ്റുകൾ സിപിഐഎംഎലിനും, സിപിഐ, സിപിഎം എന്നിവയ്ക്ക് രണ്ട് വീതം സീറ്റുകളും ലഭിച്ചു. ഇതിന് പിന്നാലെയാണ് പാർട്ടികൾ സംയുക്തമായി പ്രസ്താവന ഇറക്കിയത്.
അപ്രതീക്ഷിതമായിട്ടാണ് ബിഹാറില്‍ ഇടതുപക്ഷം ഇത്രയേറെ സീറ്റുകള്‍ നേടിയത്. ആര്‍ജെഡിയും കോണ്‍ഗ്രസും നേതൃത്വം നല്‍കിയ മഹാഗഡ്ബന്ധന്റെ ഭാഗമായിട്ടാണ് ഇടതുപക്ഷവും നിലയുറപ്പിച്ചിരുന്നത്. ഇടതുപാര്‍ട്ടികള്‍ക്ക് വീണ വോട്ടുകളില്‍ അധികവും ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും ആണെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നതായ ആരോപണവുമായി ഇവര്‍ രംഗത്തെത്തിയത്.അവസാനവട്ട വോട്ടെണ്ണലിൽ കൃത്രിമത്വം നടന്നെന്ന് ചൂണ്ടിക്കാണിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കാനാണ് നീക്കം.
Post Your Comments