ബംഗളൂരു: ബംഗളൂരു ലഹരിമരുന്ന് കേസിലെ കള്ളപ്പണ, ബിനാമി ഇടപാടില്‍ ഇ.ഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ ബംഗളൂരു അഡി. സിറ്റി സെഷന്‍സ് കോടതി 25 വരെ റിമാന്‍ഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ 11.30ന് ബിനീഷിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് ജാമ്യഹര്‍ജി പരിഗണിക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു.
Read Also: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധം; തെളിയിച്ച് ഇ.ഡി
എന്നാല്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം നല്‍കരുതെന്ന് പറഞ്ഞ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, അതിന് കാരണമായി നിരത്തിയ ന്യായം ബിനീഷിന് സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമുണ്ടെന്നും അതിന്റെ തെളിവാണ് നവംബര്‍ നാലിന് തിരുവനന്തപുരത്ത് റെയ്ഡിനിടെയുണ്ടായ നാടകീയ സംഭവങ്ങളെന്നുമായിരുന്നു. ജാമ്യം നല്‍കിയാല്‍ പ്രതി തെളിവ് നശിപ്പിക്കാമെന്നും ഇ.ഡി കോടതിയില്‍ വാദിച്ചു.
Post Your Comments