ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ചെടുത്ത ആയുര്‍വേദ മരുന്ന് ഉല്‍പ്പാദിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഡാല്‍മിയയാണ് ആസ്ത-15 എന്ന പേരില്‍ മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് വിസിപ്പിച്ചെടുത്ത ഈ ഔഷധം ആഗോളതലത്തില്‍ തന്നെ കയറ്റിയയക്കാനാണ് പദ്ധതിയെന്ന് ഡാല്‍മിയ ചെയര്മാന് സഞ്ജീവ് ഡാല്‍മിയ പറഞ്ഞു. ഡാല്‍മിയയുടെ തന്നെ ഗവേഷണകേന്ദ്രമായ ഡാല്‍മിയ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ആണ് ആസ്ത-15 വികസിപ്പിച്ചെടുത്തത്. വളരെ നീണ്ടുനിന്ന ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് ഇത്തരമൊരു ഔഷധം വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞതെന്നും കൊവിഡുമായി ബന്ധപ്പെട്ട ചുമയും ശ്വാസതടസ്സവും ഇതുവഴി ശമിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സഞ്ജയ് ഡാല്‍മി പറഞ്ഞു.
ആയുര്‍വേദത്തില്‍ മനുഷ്യരുടെ വിശ്വാസം തിരികെയത്തിക്കുന്നതിന്റെ ഭാഗമായാണ് ആസ്ത എന്ന് പേരിട്ടത്. ആസ്ത എന്നാല്‍ വിശ്വാസം എന്നാണ് അര്‍ത്ഥം. ആയുഷ് ഐസിഎംആര്‍ ഗൈഡ്ലൈന്‍ അനുസരിച്ച് ഡാല്‍മിയ നേരത്തെത്തന്നെ ആസ്ത 15ന്റെ ക്ലിനിക്കല്‍ പരിശോധനക്കായി അപേക്ഷിച്ചിരുന്നു. ആദ്യ രണ്ടു ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം മൂന്നാം ഘട്ടം പരീക്ഷണം ജെയ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് നടന്നത്. കൂടാതെ ശ്രീകാകുളത്തും താനെയിലും നടന്നിരുന്നു.
Post Your Comments