ഭോപ്പാൽ: ആദ്യകാല ട്രെൻഡുകളിൽ ഭാരതീയ ജനതാ പാർട്ടി മധ്യപ്രദേശിൽ മുന്നേറുകയാണ് . വോട്ടെണ്ണൽ നടക്കുന്നു. 15 ഇടത്തു ബിജെപി മുന്നേറുമ്പോൾ കോൺഗ്രസ് 6 സീറ്റുകളിൽ മാത്രമാണ് മുന്നേറുന്നത്. സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തി തെളിയിക്കുന്നതാണ് ഫലങ്ങൾ.
read also: ബിഹാറില്‍ ആർജെഡി കുതിപ്പ്: നൂറിടത്ത് മുന്നേറി മഹാസഖ്യം
നവംബർ 3 ന് ഉപതിരഞ്ഞെടുപ്പ് നടന്ന 19 ജില്ലകളിൽ രാവിലെ 8 മുതൽ വോട്ടെണ്ണൽ ആരംഭിച്ചു. ബിജെപി തന്നെയാണ് പലയിടങ്ങളിലും ലീഡ് നേടുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പോലെ തന്നെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ്. ഒന്‍പത് സീറ്റുകളില്‍ വിജയിച്ചാല്‍ മാത്രമേ ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിക്കൂ.
Post Your Comments