Latest NewsNewsIndia

തീയിൽ കളിച്ച് ഇന്ത്യന്‍ കരസേന; കയ്യടിച്ച് ലോകം

ബംഗളൂരു: ഇന്ത്യൻ കരസേനയ്ക്ക് ഇനി അഭിമാനിക്കാം. ആളിക്കത്തുന്ന ടണലിലൂടെ ഏറ്റവുമധികം ദൂരം സഞ്ചരിച്ച ഇന്ത്യന്‍ കരസേനയ്ക്ക് ലോക റെക്കോര്‍ഡ്. ആര്‍മി സര്‍വീസ്‌ കോര്‍പ്പ്‌സിന്റെ കീഴിലുള്ള മോട്ടോര്‍സൈക്കിള്‍ സംഘമാണ് ആളിക്കത്തുന്ന ടണലിലൂടെ ബൈക്ക് ഓടിച്ചത്. ക്യാപ്റ്റന്‍ ശിവാം സിങ്ങിന്റെ നേതൃത്വത്തിലുള്ള മോട്ടോര്‍ സൈക്കിള്‍ സംഘമായ ടോര്‍ണാഡോസാണ് അഭ്യാസ പ്രകടനം നടത്തിയത്.

Read Also: കോണ്‍ഗ്രസിന്റെ വീഴ്‌ചയിൽ ഉയർത്തെഴുന്നേറ്റത് ഇടതുപക്ഷം; ഇനി എന്ത്?

ബംഗളൂരൂവിലെ എഎസ്‌സി ഗ്രൗണ്ടിലാണ് ലോക റെക്കോര്‍ഡ് നേടിയ അഭ്യാസ പ്രകടനം നടന്നത്. തീയിലൂടെ 127 മീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്. എന്നാൽ നേരിയ തോതില്‍ പൊള്ളലേറ്റ ശിവാം സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോട്ടോര്‍ സൈക്കിള്‍ പൂര്‍ണമായി കത്തിനശിച്ചു. ദക്ഷിണാഫ്രിക്കക്കാരുടെ പേരിലുള്ള റെക്കോര്‍ഡാണ് കരസേന തകര്‍ത്തത്. 2014ല്‍ ഇവര്‍ കുറിച്ച റെക്കോര്‍ഡാണ് കരസേന മറികടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button