അഹമ്മദാബാദ്: ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ വൻ വിജയം സ്വന്തമാക്കി ബിജെപി. എട്ട് നിയോജക മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയതോതിലുള്ള തിരിച്ചടിയാണ് ലഭിച്ചി രിക്കുന്നത്. നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ് നടന്നത്. ഈ ഉപതിരഞ്ഞെടുപ്പിൽ എല്ലായിടത്തും വിജയിച്ച് ബിജെപി .
ജൂണില്‍ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്. രാജിവെച്ച എംഎല്‍എമാരില്‍ ബിജെപിയില്‍ ചേര്‍ന്ന അഞ്ചുപേര്‍ ഇക്കുറി ബിജെപി ടിക്കറ്റില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. അബ്ദാസ, കര്‍ജാന്‍, മോര്‍ബി, ഗദ്ദാഡ, ധാരി, ലിംബി, കപ്രഡ, ഡാങ് എന്നി നിയോജക മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. പ്രദ്യുമന്‍സിങ് ജഡേജ ഉള്‍പ്പെടെയുള്ളവരാണ് വിജയിച്ചത്.
Post Your Comments