Latest NewsNewsEntertainment

ഇത്തവണ വാശിയേറിയ പോരാട്ടത്തിനൊരുങ്ങി നേമം; രാജഗോപാലിന് പകരക്കാരനായി എത്തുക സുരേഷ് ഗോപിയോ? ചർച്ചകൾ സജീവം

 

തിരുവനന്തപുരം: വീണ്ടും തെരെഞ്ഞെടുപ്പ് ചൂടിൽ തലസ്ഥാന നഗരം . എന്നാൽ നേമത്ത് ആരൊക്കെയാവും സ്ഥാനാര്‍ത്ഥികളാവുക‌ എന്നതിൽ ഇപ്പോഴെ ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. ബിജെപി സ്ഥാനാർത്ഥിയായി ഒ. രാജഗോപാല്‍ ഇനി മത്സരിക്കാനുളള സാദ്ധ്യതയില്ല. രാജഗോപാലിന് പകരക്കാരനായി സൂപ്പർ താരം സുരേഷ് ഗോപിയെ ഇറക്കുമെന്ന് സൂചന. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഐ.പി ബിനുവിന്റെയും മുന്‍ എം.എല്‍.എ വി ശിവന്‍കുട്ടിയുടെയും പേരുകളാണ് കേള്‍ക്കുന്നത്. കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറന്ന മണ്ഡലമെന്ന നിലയിലാണ് നേമം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ നേടിയത്.

കൂടാതെ ഇത്തവണ പല പ്രമുഖരും സംഭാഷണങ്ങള്‍ക്കിടെ ഐ.പി. ബിനുവിന്റെ പേര് സൂചിപ്പിക്കുന്നുണ്ട്. അതേ സമയം, വി ശിവന്‍കുട്ടി തന്നെ നേമത്ത് വീണ്ടും സ്ഥാനാര്‍ത്ഥിയാവാനുളള സാദ്ധ്യതയും തളളിക്കളയാവുന്നതല്ല. നിലവിലെ എം.എല്‍.എയായ ഒ. രാജഗോപാലിനെ 2011ല്‍ പരാജയപ്പെടുത്തിയാണ് ശിവന്‍കുട്ടി നേമം എം.എല്‍.എയായത്. എന്നാല്‍, 2016ല്‍ ശിവന്‍കുട്ടി ഒ. രാജഗോപാലിനോട് പരാജയപ്പെട്ടിരുന്നു.

എന്നാൽ രാജ്യസഭാംഗമായ നടന്‍ സുരേഷ് ഗോപിയുടെ പേരാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ മണ്ഡലത്തിലേക്ക് മുന്നോട്ടു വയ‌്ക്കുന്നത്. നേതൃത്വത്തിന്റെ മനസ്സിലും അത്തരമൊരു ആലോചനയുണ്ടെന്നാണ് വിവരം. യു.ഡി.എഫില്‍ നിന്ന് നേമത്ത് ഇത്തവണ കോണ്‍ഗ്രസ് മത്സരിച്ചേക്കും. കഴിഞ്ഞ രണ്ട് തവണയും യു.ഡി.എഫ് ഘടകകക്ഷിയായിരുന്ന എല്‍.ജെ.ഡിയാണ് മണ്ഡലത്തില്‍ വലതുപക്ഷത്തിന് വേണ്ടി മത്സരിച്ചത്. അത് കൊണ്ടാണ് യു.ഡി.എഫ് വോട്ട് കുത്തനെ ഇടിഞ്ഞതെന്നും തങ്ങള്‍ മത്സരിച്ചാല്‍ ഈയവസ്ഥ മാറുമെന്നുമാണ് കോണ്‍ഗ്രസ് ആലോചന. എല്‍.ജെ.ഡി നിലവില്‍ ഘടകക്ഷിയല്ലാത്തതിനാല്‍ മണ്ഡലം തിരികെയെടുക്കാന്‍ കോണ്‍ഗ്രസിന് തടസ്സമില്ലെന്നും വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button