Latest NewsNewsIndia

ബിഹാര്‍ തെരഞ്ഞെടുപ്പ് ; കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റ്, എക്‌സിറ്റ് പോളിന്റെ ആത്മവിശ്വാസത്തില്‍ മഹാസഖ്യം

പാറ്റ്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മഹാസഖ്യത്തിന് വന്‍ മുന്നേറ്റം. 243 അംഗ ബിഹാര്‍ നിയമസഭയില്‍ 122 സീറ്റാണ് അധികാരം നേടാന്‍ വേണ്ടത്. ഏറ്റവും ഒടുവില്‍ ലീഡ് നില വ്യക്തമാകുമ്പോള്‍ 102 സീറ്റുകളില്‍ മഹാസഖ്യവും 59 സീറ്റുകളില്‍ എന്‍ഡിഎയും മുന്നിട്ട് നില്‍ക്കുകയാണ്. മഹാസഖ്യം ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ്‌പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്.

19 കമ്പനി കേന്ദ്ര സേനയെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും 59 കമ്പനി കേന്ദ്ര സേനയെ ക്രമസമാധാന പാലനത്തിനും നിയോഗിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടും മുന്‍പേ നൂറിലേറെ സീറ്റുകളില്‍ മഹാസഖ്യം ലീഡ് പിടിച്ചതോടെ പാറ്റ്‌നയിലെ തേജസ്വി യാദവിന്റെ വീടിന് മുന്നില്‍ ആര്‍ജെഡി പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചിട്ടുണ്ട്. 79 സീറ്റുകളിലാണ് ആര്‍ജെഡി ലീഡ് ചെയ്യുന്നത്. കോണ്ഗ്രസ് 16 സീറ്റിലും 7 സീറ്റുകളില്‍ ഇടതുപാര്‍ട്ടികളും ലീഡ് ചെയ്യുന്നുണ്ട്. ബിജെപി 31 സീറ്റിലും ജെഡിയു 27 സീറ്റിലും വിഐപി പാര്‍ട്ടി ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button