Latest NewsNewsEntertainment

ലവ് ജിഹാദിനെ പ്രോത്സാഹിപ്പിച്ച് ആദ്യ പരസ്യം; ഹിന്ദുക്കളുടെ ഉത്സവത്തെ കളിയാക്കി രണ്ടാം പരസ്യം; തനിഷ്‌ക്കിന്റെ അടുത്ത പരസ്യവും വിവാദത്തിൽ

പുതിയ പരസ്യവും എടുത്തുമാറ്റാന്‍ നിര്‍ബ്ബന്ധിരമായിരിക്കുകയാണ് ജ്വല്ലറി ഗ്രൂപ്പ്

സമൂഹത്തിൽ  ലവ് ജിഹാദിനെ തുണക്കുന്നു എന്നും ഉയര്‍ന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ തവണത്തെ പരസ്യം എടുത്തുമാറ്റാന്‍ നിര്‍ബ്ബന്ധിതമായ വജ്ര വ്യാപാരികളായ തനിഷ്‌ക്കിന്റെ പുതിയ പരസ്യവും വിവാദത്തില്‍. ഇത്തവണ ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് എടുത്ത പരസ്യമാണ് തിരിച്ചടിയാകുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ എതിര്‍പ്പ് വീണ്ടും ഉയര്‍ന്നിരിക്കന്ന സാഹചര്യത്തില്‍ പുതിയ പരസ്യവും എടുത്തുമാറ്റാന്‍ നിര്‍ബ്ബന്ധിരമായിരിക്കുകയാണ് ജ്വല്ലറി ഗ്രൂപ്പ് ഇപ്പോൾ.

കൂടാതെ പരസ്യത്തിൽ നീനാ ഗുപ്ത, അലയാ ഫര്‍ണീച്ചര്‍വാല, നിമ്രതാ കൗര്‍, സയാനി ഗുപ്ത എന്നിവര്‍ അഭിനയിച്ചിരിക്കുന്ന പരസ്യമാണ് തിരിച്ചടിയായിരിക്കുന്നത്. കുടുംബവുമായി ഒത്തുകൂടിയും മധുരം വിളമ്പിയും പുതുവസ്ത്രവും ആഭരണവും അണിയുന്നതുമെല്ലാം പറയുന്ന ദീപാവലി എങ്ങിനെ ആഘോഷിക്കണമെന്ന നടിമാരുടെ ചര്‍ച്ചയാണ് ഇത്തവണത്തെ പരസ്യത്തിന്റെ വിഷയവും സമുദായിക സ്പർദ്ധ വളർത്തുന്ന തരത്തിലുള്ളതും.

ഇതില്‍ സയാനി ഗുപ്ത പറയുന്നതാണ് വിവാദമായിരിയ്ക്കുന്നത്. ഇത്തവണ പടക്കം പൊട്ടിക്കല്‍ ഇല്ല. വളരെ കാലത്തിന് ശേഷം അമ്മയെ കാണാന്‍ പോകും ഇത്തവണ ആരെങ്കിലും പടക്കം പൊട്ടിക്കുമെന്ന് കരുതുന്നില്ലെന്നും പക്ഷേ കളിയും ചിരിയുമായി ഒട്ടേറെ രസമുണ്ടായിരിക്കുമെന്നും പരസ്യത്തില്‍ സയാനി ഗുപ്ത പറയുന്നു. എന്നാല്‍ പരസ്യം തെറ്റായ സന്ദേശം നല്‍കുന്നെന്ന് പറഞ്ഞ് കര്‍ണാടയിലെ ബിജെപി ജനറല്‍ സെക്രട്ടറി രവി ഉള്‍പ്പെടെയുള്ളവര്‍ വന്നു കഴിഞ്ഞു.

സമൂഹത്തിൽ”ഹിന്ദുക്കള്‍ അവരുടെ ഉത്സവം എങ്ങിനെ ആഘോഷിക്കണമെന്ന് ഉപദേശിക്കുന്നതാണ് പരസ്യം. എന്തിനാണ് ഇങ്ങിനെ ഉപദേശിക്കുന്നത്. എന്തെങ്കിലും വില്‍ക്കണമെങ്കില്‍ കമ്പനി അത് വിറ്റോണം. പടക്കം പൊട്ടക്കുന്നതിനെക്കുറിച്ച്‌ പ്രഭാഷണം നടത്തേണ്ട. ഞങ്ങള്‍ വിളക്ക് കൊളുത്തും. മധുരപലഹാരം വിതരണം ചെയ്യും. പടക്കവും പൊട്ടിക്കും. ഞങ്ങള്‍ക്കൊപ്പം കൂടുന്നെങ്കില്‍ കൂടാം. ആദ്യ ഏകത്വം എന്നാല്‍ എന്താണെന്ന് മനസ്സിലാക്കണം.” രവിയുടെ ട്വീറ്റില്‍ പറയുന്നു. തനിഷ്‌ക്കിനെ ബഹിഷ്‌ക്കരിക്കാന്‍ ആവശ്യപ്പെട്ടുള്ള പ്രചരണം വീണ്ടും തുടങ്ങിയിട്ടുണ്ട്. നേരത്തേ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട കുടുംബചടങ്ങ് പ്രമേയമാക്കി തനിഷ്‌ക്ക് കൊണ്ടുവന്ന ആദ്യ പരസ്യവും അവസാനിച്ചത് വൻ വിവാദത്തിലായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button