Latest NewsKeralaNews

സൗജന്യ കിറ്റിൽ ഇല്ലാത്ത സപ്ലൈകോ സാധനങ്ങൾക്ക് വില കുത്തനെ വർധിപ്പിച്ച് സംസ്ഥാന സർക്കാർ

തൃ​ശൂ​ര്‍: കോവിഡ് മഹാമാരി കാരണം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട സാധാരണക്കാർക്ക് ഇരുട്ടടിയുമായി സംസ്ഥാന സർക്കാർ. സി​വി​ല്‍ സ​പ്ലൈ​സ്​ കോ​ര്‍​പ​റേ​ഷ​ന്‍ (സ​പ്ലൈ​കോ) വി​ല്‍​പ​ന​ശാ​ല​ക​ളി​ല്‍ സ​ബ്​​സി​ഡി ഇ​ത​ര സാ​ധ​ന​ങ്ങ​ള്‍​ക്ക്​ വി​ല കു​ത്ത​നെ കൂ​ട്ടി സർക്കാർ . സൗ​ജ​ന്യ​കി​റ്റി​ല്‍ ന​ല്‍​കാ​ത്ത സാ​ധ​ന​ങ്ങ​ള്‍​ക്കാ​ണ്​​ 41 രൂ​പ വ​രെ ന​വം​ബ​റി​ല്‍ വി​ല വ​ര്‍​ധി​പ്പി​ച്ച​ത്.

Read Also : കോവിഡ് വ്യാപനം വർദ്ധിക്കാൻ കാരണം എന്തെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ആ​ഗ​സ്​​റ്റി​ല്‍ 172 രൂ​പ​യാ​യി​രു​ന്നു ഒ​രു കി​ലോ ശ​ബ​രി ലൂ​സ്​ ചാ​യ​യു​ടെ വി​ല. സെ​പ്​​റ്റം​ബ​ര്‍, ഒ​ക്​​ടോ​ബ​റി​ല്‍ ഇ​ത്​ 37 രൂ​പ കൂ​ടി 209 ആ​യി. ന​വം​ബ​റി​ല്‍ 250 രൂ​പ​യാ​ണ്​ വി​ല. 250 ഗ്രാ​മി​ന്റെ ശ​ബ​രി സൂ​പ്രിം പാ​ക്ക​റ്റ്​ ചാ​യ​പ്പൊ​ടി വി​ല ​ 48ല്‍​നി​ന്ന്​ 60 ആ​യി. ആ​ഗ​സ്​​റ്റി​ല്‍ 120 രൂ​പ​യു​ണ്ടാ​യി​രു​ന്ന മു​ള​കി​ന്​ ര​ണ്ട്​ മാ​സ​ങ്ങ​ളി​ല്‍ നാ​ല്​ രൂ​പ​യാ​ണ്​ കൂ​ടി​യ​ത്.

ന​വം​ബ​റി​ല്‍ 124ല്‍ ​നി​ന്ന്​ 164 രൂ​പ​യാ​ക്കി വ​ര്‍​ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ലു​വ​ക്ക്​ മൂ​ന്ന്​ മാ​സ​ത്തി​നി​ടെ 18 രൂ​പ​യാ​ണ്​ കൂ​ടി​യ​ത്. ആ​ഗ​സ്​​റ്റ്, സെ​പ്​​റ്റം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ 66 രൂ​പ​യു​ണ്ടാ​യി​രു​ന്ന​ത്​ ഒ​ക്​​ടോ​ബ​റി​ല്‍ 80 ആ​യി. ന​വം​ബ​റി​ല്‍ 84 ആ​യി. ആ​ഗ​സ്​​റ്റി​ലെ 60 രൂ​പ​യി​ല്‍​നി​ന്ന്​ ന​വം​ബ​റി​ല്‍ 76 രൂ​പ​യി​ലേ​ക്ക്​ ക​ടു​ക്​ വി​ല ഉ​യ​ര്‍​ന്നു.

18 രൂ​പ​യാ​ണ്​ ഈ ​മാ​സം പ​രി​പ്പി​ന്​ കൂ​ടി​യ​ത്. ചെ​റു​പ​യ​ര്‍ 102 ആ​യി. 69 രൂ​പ​യു​ണ്ടാ​യി​രു​ന്ന പ​യ​ര്‍ അ​ഞ്ച്​ രൂ​പ കൂ​ടി 74ല്‍ ​എ​ത്തി. ക​ട​ല ഒ​ക്​​ടോ​ബ​റി​ല്‍ 68ഉം ​ന​വം​ബ​റി​ല്‍ 70 ഉം ​ആ​യി ഉ​യ​ര്‍​ന്നു. ആ​ഗ​സ്​​റ്റി​ല്‍ 88 രൂ​പ​യു​ണ്ടാ​യി​രു​ന്ന മ​ല്ലി ര​ണ്ട്​ രൂ​പ കൂ​ടി 90 രൂ​പ​യാ​യി. സൗ​ജ​ന്യ​കി​റ്റി​ല്‍ ല​ഭി​ക്കാ​ത്ത സ​ബ്​​സി​ഡി​യി​ത​ര സാ​ധ​ന​ങ്ങ​ള്‍​ക്കാ​ണ്​ ഈ ​വി​ല​ക്ക​യ​റ്റം.

കി​റ്റ്​ ഒ​രു​ക്ക​ലി​ന്റെ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ബ്​​സി​ഡി സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​പ​ന​ശാ​ല​ക​ളി​ല്‍ ആ​വ​ശ്യ​ത്തി​നി​ല്ലാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ട്. സ​ര്‍​ക്കാ​ര്‍ ന​ല്‍​കേ​ണ്ട കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ തു​ക ന​ല്‍​കാ​ത്ത​താ​ണ്​ കാ​ര്യ​ങ്ങ​ള്‍ കു​ഴ​യാ​ന്‍ കാ​ര​ണം. അ​തേ​സ​മ​യം, അ​രി വി​ല കു​റ​ഞ്ഞ​ത്​​ ആ​ശ്വാ​സ​മാ​യി. കു​റു​വ അ​രി 30ല്‍ ​നി​ന്ന്​ 29 ആ​യി കു​റ​ഞ്ഞ​പ്പോ​ള്‍ ജ​യ 34ല്‍ ​നി​ന്ന്​ 32 രൂ​പ​യാ​യി കു​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button