മുംബൈ: അറസ്റ്റിലായ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വമിയുടെ സുരക്ഷയില്‍ ആശങ്ക അറിയിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍. ജയിലില്‍വെച്ച് അര്‍ണബ് ഗോസ്വാമി ആക്രമിക്കപ്പെട്ടേക്കാമെന്നും വീട്ടുകാരെപോലും കാണാന്‍ അനുവദിക്കുന്നില്ലെന്നും ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി പറഞ്ഞു. ഗവര്‍ണര്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അര്‍ണബ് ഗോസ്വാമിയുടെ ആരോഗ്യ കാര്യങ്ങളില്‍ ആശങ്ക അറിയിക്കുകയും ബന്ധുക്കളെ കാണാന്‍ അനുവാദം നല്‍കണമെന്നും നിര്‍ദേശിക്കുകയും ചെയ്തു.
അതേസമയം, അലിബാഗ് ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപേയാഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അര്‍ണബിനെ ജയിലില്‍നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. നവംബര്‍ 18വരെ അര്‍ണബ് ജയിലില്‍ തുടരും. ജയില്‍ മാറ്റുന്ന സമയത്ത് പുറത്തുകൊണ്ടുവന്ന അര്‍ണബ് തെന്റ ജീവന്‍ അപകടത്തിലാണെന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടര്‍മാരോട് ജയില്‍ അധികൃതര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തു. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് അർണബിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ നേരത്തേ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സ്മൃതി ഇറാനി അടക്കമുള്ളവര്‍ അര്‍ണബിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. മാധ്യമസ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നുവെന്നും അടിയന്തരാവസ്ഥക്ക് സമാനമെന്നുമായിരുന്നു ഉയര്‍ന്നുവന്ന പ്രതികരണം.
Post Your Comments