Latest NewsIndiaNews

ബീഹാറില്‍ കുതിരക്കച്ചവടം നടക്കുമോയെന്ന് കോണ്‍ഗ്രസ്

ചില എക്സിറ്റ്പോളുകള്‍ നല്‍കുന്ന വലിയ വിജയം തേജസ്വി യാദവിന് ഉണ്ടായാല്‍ പ്രതിപക്ഷ ചേരിക്ക് അത് വന്‍ ഊര്‍ജ്ജം പകരും.

പാറ്റ്‍ന: ബീഹാർ തെരെഞ്ഞെടുപ്പിൽ കുതിരക്കച്ചവടം നടക്കുമോയെന്ന് ഭയമുണ്ടെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് ശ്യാംസുന്ദര്‍ സിംഗ്. നരേന്ദ്ര മോദി എന്തിനും മടിക്കില്ല, എന്നാല്‍ ആത്മാര്‍ത്ഥതയുള്ള നേതാക്കളെ വിലയ്ക്കെടുക്കാന്‍ കഴിയില്ലെന്നാണ് വിശ്വാസം. കുതിരക്കച്ചവടം തടയാനുള്ള ജാഗ്രത ഹൈക്കമാന്‍റിനുണ്ടെന്നും ശ്യാം സുന്ദര്‍ സിംഗ് പറഞ്ഞു. ബീഹാറിലെ പ്രചാരണം തുടങ്ങിയപ്പോള്‍ ഏവരും കരുതിയത് നിതീഷ് കുമാറിന് തുടര്‍ച്ചയായ നാലാം ഭരണം എന്നാണ്.

എന്നാല്‍ തേജസ്വി യാദവ് എന്ന യുവനേതാവ് പ്രചാരണം തുടങ്ങിയതുമുതല്‍ മുന്നേറുന്നതിന്‍റെ കാഴ്ചകള്‍ പുറത്തുവന്നതോടെ സ്ഥിതി മാറി. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചപ്പോള്‍ നരന്ദ്ര മോദിയുടെ ചിത്രങ്ങള്‍ മാത്രമുള്ള ബോര്‍ഡും പോസ്റ്ററുകളുമായി ഇത് മറികടക്കാനായിരുന്നു ബിജെപി നീക്കം. ചില എക്സിറ്റ്പോളുകള്‍ നല്‍കുന്ന വലിയ വിജയം തേജസ്വി യാദവിന് ഉണ്ടായാല്‍ പ്രതിപക്ഷ ചേരിക്ക് അത് വന്‍ ഊര്‍ജ്ജം പകരും.

Read Also: ‘ജയിലില്‍വെച്ച്‌​ അര്‍ണബ്​ ഗോസ്വാമി ​ആക്രമിക്കപ്പെ​ട്ടേക്കാം’: ആശങ്ക അറിയിച്ച്‌​ ഗവര്‍ണര്‍

2019ന് ശേഷം തളര്‍ന്നുകിടന്ന പ്രതിപക്ഷം ആദ്യം മഹാരാഷ്ട്രയില്‍ അട്ടിമറിയിലൂടെയും പിന്നീട് ഝാര്‍ഖണ്ഡിലും ഡൽഹിയിലും ഭരണം പിടിച്ചതോടെ ദേശീയതലത്തില്‍ സജീവമായി ബീഹാര്‍ കൂടി നേടിയാല്‍ അടുത്ത മൂന്നര വര്‍ഷം നരേന്ദ്ര മോദിയെ ആത്മവിശ്വാസത്തോടെ നേരിടാനാകുമെന്ന വിശ്വാസത്തിലാണ് പ്രതിപക്ഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button