CinemaLatest NewsNews

ചക്കരയുമ്മ; മുരളിയ്ക്ക് ഉമ്മ കൊടുത്ത് താരപുത്രന്‍ അപ്പു ; വൈറൽ ചിത്രം

മുരളിയ്ക്ക് മുത്തം കൊടുക്കുന്ന കുഞ്ഞു പ്രണവാണ് ചിത്രത്തിലുള്ളത്

സിനിമാ താരങ്ങളുടെയും അവരുടെ മക്കളുടെയുമൊക്കെ ബാല്യകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട് . അത്തരത്തില്‍ നടന്‍ മുരളിക്കൊപ്പമുള്ള ഒരു താരപുത്രന്റെ ബാല്യകാല ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ് .

കൂടാതെ ഈ താരപുത്രന്‍ ഒരു നടന്‍ കൂടിയാണ്. അത് മറ്റാരുമല്ല മോഹന്‍ലിന്റെ മകനും നടനുമായ സാക്ഷാല്‍ പ്രണവ് മോഹന്‍ലാലാണ്.’മോഹന്‍ലാല്‍ മീഡിയ’ ആണ് ഈ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുരളിയ്ക്ക് മുത്തം കൊടുക്കുന്ന കുഞ്ഞു പ്രണവാണ് ചിത്രത്തിലുള്ളത്.

ഹിറ്റായ ‘ആദി’ എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ചത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ആണ് പ്രണവിന്റെ പുതിയ ചിത്രം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ എന്ന പുതിയ ചിത്രത്തിലും നായകനായിട്ടെത്തുന്നത് പ്രണവാണ്. കല്യാണി പ്രിയദര്‍ശനാണ് നായികയായെത്തുന്നത്.

shortlink

Post Your Comments


Back to top button