Latest NewsNewsIndia

പലചരക്ക് കടയുടെ മുന്നില്‍ മൂത്രം ഒഴിച്ചു, അടിപിടിയില്‍ യുവാവ് കൊല്ലപ്പെട്ടു

പിന്‍ഭാഗത്തേറ്റ അടിയാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു

ന്യൂഡല്‍ഹി: പലചരക്കു കടക്ക് മുന്നില്‍ മൂത്രമൊഴിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കൈലാശ് മാര്‍ക്കറ്റില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

പ്രദേശത്തെ ഒരു പലചരക്കു കടക്ക് മുന്നില്‍ ജഗ്ജീത് സിങ് എന്നയാള്‍ മൂത്രമൊഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ട കടയുടമകളും സഹോദരങ്ങളുമായ വിനയ്, വിമല്‍ എന്നിവര്‍ ഐ ടി ഹ ചോദ്യം ചെയ്തു. ഇവിടെ നിന്ന് പോയ ജഗ്ജീത് അല്‍പ സമയത്തിനുശേഷം സുഹൃത്തുക്കളുമായി തിരച്ചെത്തുകയും കടയുടമകളുമായി
അടിപിടിയാവുകയും ചെയ്തു. ഈ സംഘര്‍ഷത്തില്‍ അമന്‍ദീപ് സിങ് എന്ന 28കാരന്‍ മരിച്ചു. പിന്‍ഭാഗത്തേറ്റ അടിയാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ കടയുടമകളായ രണ്ടു പേര്‍ അറസ്റ്റിലായി.

shortlink

Post Your Comments


Back to top button