ഫ്ലോറിഡ: അമേരിക്കയില്‍ ചീങ്കണ്ണികള്‍ നിറഞ്ഞ കനാലിലേയ്ക്ക് കാര്‍ മറിഞ്ഞ് മലയാളിയായ വനിതാഡോക്ടര്‍ക്ക് ദാരുണാന്ത്യം. ഷിക്കാഗോയില്‍ താമസിക്കുന്ന ഉഴവൂര്‍ കുന്നുംപുറത്ത് എസി തോമസ്- ത്രേസ്യാമ്മ ദമ്പതികളുടെ മകള്‍ ഡോ.നിത കുന്നുംപുറത്ത് എന്ന 30കാരിയാണ് മരിച്ചത്.
അമേരിക്കന്‍ സമയം വെള്ളിയാഴ്ച രാവിലെ 6.30നായിരുന്നു (ഇന്ത്യന്‍ സമയം വെള്ളിയാഴ്ച വൈകിട്ട് 6) അപകടം ഉണ്ടായത്.
നിത ഓടിച്ചെത്തിയ കാര്‍ കനാലിലേക്ക് മറിയുകയായിരുന്നു. നേപ്പിള്‍സിലെ പള്ളിയിലെ കുര്‍ബാനയില്‍ പങ്കെടുത്തതിനു ശേഷം താമസസ്ഥലമായ ഇലിനോയ് ബെന്‍സിന്‍വില്ലയിലേക്കു മടങ്ങുംവഴിയാണ് അപകടമെന്നു തോമസ് പറയുന്നു. യുഎസിലെ ഫ്‌ലോറിഡയില്‍ ചീങ്കണ്ണികള്‍ നിറഞ്ഞ കനാലിലേക്കു കാര്‍ മറിഞ്ഞായിരുന്നു മലയാളി വനിതാ ഡോക്ടറുടെ മരണം.
നിതയുടെ വാഹനത്തിന് പിന്നാലെ എത്തിയ അമേരിക്കന്‍ ദമ്പതികള്‍ കാര്‍ നിര്‍ത്തി ഭര്‍ത്താവ് നിതയെ രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ സമയം ചീങ്കണ്ണികള്‍ പാഞ്ഞടുത്തതോടെ തിരികെ കയറി. തുടര്‍ന്ന് ഇവര്‍ വിവരം അനുസരിച്ച് പോലീസ് എത്തി ഡോക്ടറെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. മയാമിയിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ. നിത ഇല്ലിനോയ് ബെന്‍സന്‍വില്ലെയിലെ താമസ സ്ഥലത്ത് നിന്നും നേപ്പിള്‍സിലേക്ക് ഒറ്റക്ക് പോകുമ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേക്ക് വീഴുന്നത്.
പിന്നാലെ എത്തിയ അമേരിക്കന്‍ ദമ്പതികളിലെ പുരുഷന്‍ കനാലിലേക്ക് ചാടി കാറില്‍ നിന്നും നിതയെ രക്ഷിക്കാന്‍ ശ്രമിച്ചു. നിതയെ പുറത്തെടുത്തെങ്കിലും ബോധം നഷ്ടപ്പെട്ടിരുന്നു,. നിതയെ കരക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ചീങ്കണ്ണികള്‍ പാഞ്ഞെത്തി. കരയില്‍ നിന്ന ഇദ്ദേഹത്തിന്റെ ഭാര്യ അലറി കരഞ്ഞതോടെ അദ്ദേഹം ശ്രമം ഉപേക്ഷിച്ചു.യു എസ് മാധ്യമങ്ങളിലും നിതയുടെ മരണം വലിയ വാര്‍ത്തയായി.
പഠിച്ച് ഡോക്ടറായി സ്വന്തം നാടായ വയനാട്ടിലേക്ക് മടങ്ങി അവിടുത്തെ പാവപ്പെട്ടവര്‍ക്കായി ഒരു ആശുപത്രി തുടങ്ങണം രണ്ട് വര്‍ഷമെങ്കിലും സേവനം ചെയ്യണം എന്നായിരുന്നു നിതയുടെ ആഗ്രഹം. എന്നാല്‍ ഇതൊന്നും സാധിക്കാനാവാതെ അവര്‍ അകാലത്തില്‍ മരണപ്പെട്ടു. കാറിനരികിലേക്ക് ചീങ്കണ്ണികള്‍ നീന്തി എത്തുന്ന വീഡിയോ ചില മാധ്യമങ്ങള്‍ പുറത്ത് വിട്ടു.
കാറിന് ചുറ്റും ചീങ്കണ്ണികള്‍ കൂടി നിന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. വെള്ളത്തില്‍ ഇറങ്ങാന്‍ പോലുമാവാത്ത അവസ്ഥയിലായിരുന്നു. രണ്ട് ചിങ്കണ്ണികളെ വെടിവെച്ച് കൊന്നതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനത്തിന് കനാലില്‍ ഇറങ്ങാന്‍ സാധിച്ചതെന്ന് പോലീസ് പറഞ്ഞു.
Post Your Comments