CinemaLatest NewsNews

ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള പുരുഷൻമാരിലൊരാളായി കണക്കാക്കുന്ന നടൻ ഹൃത്വിക് റോഷന്‍ ഹോളിവുഡിലേക്ക്

ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള പുരുഷൻമാരിലൊരാളായി കണക്കാക്കുന്ന ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ ഹോളിവുഡിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുന്നു.

വൻ ബജറ്റില്‍ ഒരുക്കുന്ന സ്പൈ ത്രില്ലറില്‍ നായക തുല്യമായ വേഷത്തിലാണ് താരം എത്തുന്നതെന്ന സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്.

നടൻ കരാര്‍ ഒപ്പിട്ടതായും പറയുന്നു, ഓഡിഷനില്‍ പങ്കെടുത്ത ശേഷമാണ് താരത്തെ ചിത്രത്തിലേക്ക് തെരഞ്ഞെടുത്തത്. സിനിമയിലെ കഥാപാത്രത്തെ കുറിച്ചും ചില രംഗങ്ങളെക്കുറിച്ചും ഹൃത്വിക്കിന്റെ ടീമുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ഇതനുസരിച്ച്‌ ചില രംഗങ്ങള്‍ അഭിനയിച്ച്‌ ഓഡിഷന് വേണ്ടി രണ്ടാഴ്ച മുന്‍പ് സ്റ്റുഡിയോയിലേക്ക് അയച്ചിരുന്നു എന്നാണ് വിവരം.

 

shortlink

Post Your Comments


Back to top button