KeralaLatest News

അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് സഹിച്ചില്ല, മദ്യം മറിച്ചുകളഞ്ഞ ആറുവയസുകാരിയുടെ കൈ പിതാവ് തിരിച്ചൊടിച്ചു

ഇയാള്‍ സ്ഥിരമായി ഭാര്യയെ ഉപദ്രവിക്കുകയും വഴക്കു പറയുകയും ചെയ്തിരുന്നു.

മറയൂര്‍: അമ്മയെ ഉപദ്രവിക്കുന്നതുകണ്ട് കുപ്പിയില്‍ നിന്ന് മദ്യം ഒഴിച്ചുകളഞ്ഞ പെണ്‍കുട്ടിയുടെ കൈ പിതാവ് തിരിച്ചൊടിച്ചു. ആറ് വയസുകാരിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയുടെ പിതാവ് ഗണപതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ സ്ഥിരമായി ഭാര്യയെ ഉപദ്രവിക്കുകയും വഴക്കു പറയുകയും ചെയ്തിരുന്നു.

മറയൂര്‍ പഞ്ചായത്തിലെ പെരിയകുടി ഗോത്രവര്‍ഗ കോളനിയില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. വെള്ളിയാഴ്ച മദ്യക്കുപ്പിയുമായെത്തിയ ഗണപതി ഭാര്യയെ തല്ലി.ഇതുകണ്ട് സഹിക്കാതായപ്പോള്‍ കുട്ടി മദ്യക്കുപ്പി മറിച്ചു കളയുകയായിരുന്നു.ദേഷ്യം വന്ന ഭര്‍ത്താവ് മകളുടെ കൈപിടിച്ച്‌ തിരിച്ച്‌ തള്ളിയിട്ടതായി അമ്മ പറഞ്ഞു.

read also :ഗര്‍ഭിണിയായ ഭാര്യയ്ക്ക് അണുബാധ; മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച്‌ ഭര്‍ത്താവ്, മറ്റൊരു വിവാഹം ചെയ്യുന്നതിനായി ഒന്നരലക്ഷം രൂപ നല്‍കാനും ആവശ്യം

രാവിലെ കുട്ടിയുടെ കൈയ്ക്ക് നീരുവെച്ചിരിക്കുന്നതുകണ്ട് മറയൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പരിശോധിച്ചപ്പോഴാണ് പൊട്ടല്‍ ഉണ്ടെന്ന് മനസിലായത്. തുടര്‍ന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റി പ്രവര്‍ത്തക ഉഷ മുരുകന്‍റെ നേതൃത്വത്തില്‍ മറയൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു..

shortlink

Post Your Comments


Back to top button