തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക നീക്കു പോക്കിന് കോണ്‍ഗ്രസില്‍ ധാരണ. വെല്‍ഫെയര്‍ പാര്‍ട്ടിയുള്‍പ്പെടെ മുന്നണിക്ക് പുറത്തുള്ള കക്ഷികളും സംഘടനകളുമായി നീക്കുപോക്കിനു ധാരണയുണ്ടാക്കാനും യുഡിഎഫ് വിപുലീകരണം തത്കാലം വേണ്ടെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗീകാരം നല്കി. ജില്ലാതലത്തില്‍ സ്ഥിതിഗതികള്‍ പരിശോധിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.
എന്നാല്‍, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്നു യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മുല്ലപ്പള്ളി പറഞ്ഞു.ആസന്നമായ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായ വിവാദങ്ങള്‍ പ്രചാരണയുധമാക്കും. സര്‍ക്കാര്‍ വെട്ടിപ്പും തട്ടിപ്പും നടത്തുകയാണ്. വിവിധ പദ്ധതികള്‍ വെട്ടിപ്പിനുള്ളതാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു. തെരഞ്ഞെടുപ്പ് വേളയായതിനാല്‍ കൂടുതല്‍ സീറ്റുകള്‍ക്കും മറ്റുമായി അവകാശവാദമുന്നയിച്ച് മുന്നണിയെ സമ്മര്‍ദത്തിലാക്കും.
പി.സി. തോമസ് കേരള കോണ്‍ഗ്രസ് വിഭാഗം പി.ജെ. ജോസഫ് വിഭാഗത്തില്‍ ലയിച്ചു വന്നാല്‍ സ്വീകരിക്കും. ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച മുഴുവന്‍ സീറ്റുകളും നല്‍കും. ലൈഫ് വിവാദം അടക്കമുള്ള അഴിമതിയാരോപണങ്ങള്‍ ശക്തമായി ഉന്നയിച്ചു മുന്നോട്ടു പോകും. സ്വര്‍ണക്കടത്തു വിവാദം നിയമസഭാ തെരഞ്ഞെടുപ്പ് വരേക്കും സജീവമാക്കി കൊണ്ടുപോകാനും തീരുമാനമുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.
പുതിയ കക്ഷികള്‍ മുന്നണിയിലേക്കെത്തുന്നത് നല്ലതാണെങ്കിലും ഈയൊരവസരത്തില്‍ അത് അനാവശ്യമായ അവകാശവാദങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് വിലയിരുത്തല്‍.ത്രിതല പഞ്ചായത്തുകളിലെ നേതൃസ്ഥാനം വഹിക്കേണ്ടവരെ പാര്‍ട്ടി തന്നെ തീരുമാനിക്കാനും രാഷ്ട്രീയകാര്യ സമിതിയില്‍ നിര്‍ദേശമുയര്‍ന്നു.
Post Your Comments