ബെംഗളൂരു∙ ബിനീഷ് കോടിയേരിയെ തുടർച്ചയായ പതിനൊന്നാം ദിവസവും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് തുടരുന്നു. വിൽസൺ ഗാർഡൻ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ കഴിയുന്ന ബിനീഷിനെ ഇഡിയുടെ ബെംഗളൂരുവിലെ ഓഫിസിൽ എത്തിച്ചു. രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്. അടച്ചുപൂട്ടിയ മൂന്നു കമ്പനികളിലെ പങ്കാളിത്തം, ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിൽനിന്നും കണ്ടെടുത്ത ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ എടിഎം കാർഡ് എന്നിവയെ കുറിച്ചാണ് പ്രധാനമായും ചോദിക്കുക.
ഇക്കാര്യം ഇന്നലെ കോടതിയെയും ഇഡി അറിയിച്ചിരുന്നു. ബിനീഷ് കോടിയേരിയുടെ ഒപ്പോടെ ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ എടിഎം കാർഡ് എന്നിവയെ കുറിച്ചാണ് പ്രധാനമായും ചോദിക്കുക. ഇക്കാര്യം ഇന്നലെ കോടതിയെയും ഇഡി അറിയിച്ചിരുന്നു..ബിനീഷ് കോടിയേരിയുടെ ഒപ്പോടെ ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ എടിഎം കാർഡ് ഇഡി കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. അനൂപ് ബെംഗളൂരു കമ്മനഹള്ളിയിൽ നടത്തിയിരുന്ന ഹയാത്ത് റസ്റ്ററന്റിന്റെ വിലാസത്തിലുള്ള കാർഡാണ് ഇഡി ഹാജരാക്കിയത്.
ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിൽനിന്നു കണ്ടെടുത്തതാണെന്നും അറിയിച്ചു. കൂടുതൽ ചോദ്യംചെയ്യൽ വേണമെന്ന വാദം അംഗീകരിച്ച കോടതി, ബിനീഷിന്റെ കസ്റ്റഡി 11 വരെ നീട്ടി. ചോദ്യംചെയ്യൽ വേണമെന്ന വാദം അംഗീകരിച്ച കോടതി, ബിനീഷിന്റെ കസ്റ്റഡി 11 വരെ നീട്ടി. ചോദ്യംചെയ്യൽ തുടരുന്നതിനാൽ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നും അറിയിച്ചു. അതേസമയം, ബിനീഷിനെ ബലമായി ഒപ്പിടീച്ചതാണെന്ന് അഭിഭാഷകർ വാദിച്ചു.
read also: ചീങ്കണ്ണികള്‍ നിറഞ്ഞ കനാലിലേയ്ക്ക് കാര്‍ മറിഞ്ഞ് മലയാളിയായ യുവ വനിതാഡോക്ടര്‍ക്ക് ദാരുണാന്ത്യം
ബിനീഷ് ഡയറക്ടറായ ബീക്യാപിറ്റൽ ഫോറെക്സ് ട്രേഡിങ് (ബെംഗളൂരു), ബീക്യാപിറ്റൽ ഫൈനാൻഷ്യൽ സർവീസസ്, ടോറസ് റെമഡീസ് എന്നിവയുടെ വിലാസം അന്വേഷിച്ചപ്പോൾ അവ വ്യാജ കമ്പനികളാണെന്നു വ്യക്തമായെന്നും ഇവയുടെ മറവിൽ കള്ളപ്പണ ഇടപാടുകളുണ്ടോ എന്നു പരിശോധിക്കണമെന്നും ഇഡി കോടതിയിൽ പറഞ്ഞിരുന്നു.
ഡയറക്ടർ സ്ഥാനം ബിനീഷ് 2015 ൽ രാജിവച്ചിരുന്നുവെന്നായിരുന്നു മറുവാദം. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതിരിക്കാൻ മെഡിക്കൽ റിപ്പോർട്ടിൽ ഇഡി കൃത്രിമം കാണിച്ചെന്നും ബിനീഷിനെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നും അഭിഭാഷകർ ആരോപിച്ചു.
Post Your Comments