ലഖ്നൊ: ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി അഞ്ച് മുതല്‍ ആറ് വരെ സീറ്റുകള്‍ നേടുമെന്ന് ഇന്ത്യാ ടുഡേ- ആക്സിസ് എക്സിറ്റ് പോള്‍ ഫലം. സമാജ് വാദി പാര്‍ട്ടി ഒന്നോ രണ്ടോ സീറ്റില്‍ വിജയിക്കുമെന്നും സംസ്ഥാനത്ത് ബിജെപിയുടെ ആധിപത്യം തുടരുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.
മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി 18 ല്‍ 18 സീറ്റും നേടുമെന്നും സംസ്ഥാനത്ത് ശിവരാജ് സിംഗ് ചൌഹാന്റെ നേതൃത്തിലുള്ള സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തുടരുമെന്നും ഇന്ത്യാ ടുഡേ ആക്സിസ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.കോണ്‍ഗ്രസ് 10- 12 വരെ സീറ്റുകള്‍ വരെ നേടുമെന്നും പ്രവചിക്കപ്പെട്ടിട്ടുണ്ട്.
ഗുജറാത്തില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ആറോ ഏഴോ സീറ്റുകളില്‍ വിജയിക്കുമെന്നും കോണ്‍ഗ്രസ് ഒരു സീറ്റില്‍ വിജയിക്കുമെന്നുമാണ് എക്സിറ്റ് പോള്‍ പ്രവചനം. അതേസമയം ബിഹാറില്‍ ആര്‍ജെഡി നയിക്കുന്ന മഹാസഖ്യം അധികാരത്തിലേക്ക് എന്ന് എബിപി എക്‌സിറ്റ് പോള്‍ ഫലം പുറത്തു വന്നു.
Post Your Comments