പ്രണയിച്ച കാമുകി വിവാഹ നിശ്ചയവും കഴിഞ്ഞു തേച്ചിട്ട് പോയി. ഇനി ഒരുകാലത്തും തനിക്ക് ഒരു തേപ്പ് കിട്ടാതിരിക്കാൻ ബ്രസീലിലെ ഡോക്ടർ കണ്ടെത്തിയ മാർഗം എന്താണെന്നറിയണ്ടേ , സ്വയം അങ്ങ് വിവാഹം കഴിച്ചു.
ബ്രസീലില്‍ നടന്ന ചടങ്ങില്‍ ഡിയോഗോ റാബെലോ എന്ന ഡോക്ടര്‍ സ്വയം വിവാഹിതനായത്. ഡോക്ടര്‍മാരായ ഡിയോഗോ റാബെലോയും പ്രതിശ്രുത വധു വിറ്റര്‍ ബ്യൂണോയും കഴിഞ്ഞവര്‍ഷം നവംബറില്‍ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
2020 സെപ്റ്റംബറിൽ വിവാഹം നടത്താനും നിശ്ചയിച്ചിരുന്നു. എന്നാല്‍, ജൂലൈയില്‍ വിറ്റര്‍ ബന്ധം വേര്‍പെടുത്തി പോയി. എന്നാല്‍, ഡിയോഗോ റാബെലോ മുന്‍ നിശ്ചയ പ്രകാരം വിവാഹവുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചു.
പറഞ്ഞുറപ്പിച്ച സമയത്ത്, ക്ഷണിച്ചവരെയെല്ലാം സാക്ഷിയാക്കി, ആഡംബര ഹോട്ടലില്‍ വച്ച് അദ്ദേഹം വിവാഹിതനായി. എങ്ങനെയെന്നോ ഡോക്ടര്‍ സ്വയമങ്ങ് മിന്നുകെട്ടി .
Post Your Comments