Latest NewsIndiaNews

ചൈനയെ ഉപേക്ഷിച്ച് വൻകിട കമ്പനികൾ കൂട്ടത്തോടെ ഉത്തർ പ്രദേശിലേക്ക് ; കോടികളുടെ നിക്ഷേപവും തൊഴിലവസരങ്ങളും

ന്യൂഡൽഹി : ചൈനയെ കൈയ്യൊഴിഞ്ഞ് പ്രമുഖ ജർമ്മൻ ഷൂ നിർമ്മാതാക്കളായ വോൺ വെല്ലെക്‌സ്. ചൈനയിൽ നിന്നും ഷൂ നിർമ്മാണ കേന്ദ്രങ്ങൾ വോൺ വെല്ലെക്‌സ് ഇന്ത്യയിലേക്ക് മാറ്റി. ഉത്തർപ്രദേശിൽ ചുവടുറപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

Read Also : “ബിനീഷ് കോടിയേരി പാവാടാ..ഫാൻസ് കമോൺ.. ഇന്നത്തെ ക്യാപ്സ്യൂളുകൾ പോരട്ടെ..” : ഹരീഷ് വാസുദേവൻ

രണ്ട് നിർമ്മാണ കേന്ദ്രങ്ങളാണ് കമ്പനിയ്ക്ക് ചൈനയിൽ ഉണ്ടായിരുന്നത്. ഇവ രണ്ടും ഉത്തർപ്രദേശിലെ ആഗ്രയിലേക്കാണ് മാറ്റുന്നത്. ഈ വാരം ആദ്യം തന്നെ കമ്പനി ആഗ്രയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

നിർമ്മാണ കേന്ദ്രങ്ങൾ ആരംഭിച്ചത് വഴി 2000 ലധികം ആളുകൾക്ക് തൊഴിൽ ലഭിക്കും. സംസ്ഥാനത്തെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി കമ്പനി 300 കോടിയോളം രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് വിലയിരുത്തൽ.

അതേസമയം ചൈന വിട്ട് ഇന്ത്യയിലേക്കെത്തിയ കമ്പനിയെ പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ഗ്രൂപ്പ് മേധാവി സ്വാഗതം ചെയ്തു. ഇന്ത്യയ്ക്ക് ഇതൊരു വലിയ അവസരമായിരിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര പറഞ്ഞു. ഈ ചെറിയ തുള്ളി അധികം വൈകാതെ നിക്ഷേപത്തിന്റെ വലിയ പ്രളയമായി മാറും. ഇത് ഒരു വലിയ അവസരമാണ്. ഈ അവസരത്തെ ഇന്ത്യ വലിയ പ്രേരകമാക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി ജാപ്പനീസ് കമ്പനികളും ചൈനയിൽ നിന്നും നിർമ്മാണ കേന്ദ്രങ്ങൾ ഉത്തർപ്രദേശിലേക്ക് മാറ്റാൻ തയ്യാറെടുക്കുന്നതായി റിപോർട്ടുകൾ പറയുന്നു.ഇതോടെ സംസ്ഥാനത്ത് തൊഴിലവസരങ്ങൾ കുത്തനെ വർധിക്കും എന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button