ചെന്നൈ : ഓണ്‍ലൈന്‍ ചൂതാട്ടത്തിനായുള്ള സൈറ്റുകള്‍ നിരോധിക്കുമെന്ന് സർക്കാർ . തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ട വെബ്സൈറ്റുകള്‍ നിരോധിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് അറിയിച്ചത്. ചൂതാട്ടത്തിനായുള്ള മൊബൈല്‍ ആപ്പുകളും സൈറ്റുകളും നിരന്തരം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി.
ഇത്തരം വെബ്സൈറ്റുകള്‍ വഴി കുട്ടികളുള്‍പ്പെടെ നിരവധി പേരാണ് ചൂഷണങ്ങള്‍ക്ക് വിദേയരാകുന്നത്. ചൂതാട്ട സൈറ്റുകളില്‍ ഗെയിമുകള്‍ കളിക്കുന്നതിലൂടെ ആത്മഹത്യകളും ഒപ്പം കുടുംബ പ്രശ്നങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചന എന്നും പളനി സ്വാമി പറഞ്ഞു.
Post Your Comments