Latest NewsKeralaNews

സു​പ്ര​ധാ​ന രേ​ഖ​ക​ള്‍ ക​ണ്ടെ​ത്തി​; ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മ​ഞ്ചേ​ശ്വ​രം എം.​എ​ല്‍.​എ എം.സി കമറുദീന്‍റെ അറസ്റ്റ് ഉടന്‍

കാസര്‍കോട്​ എസ്​.പി ഓഫിസില്‍ 10 മണിയോടെ എംഎൽ എയെ ​ ചോദ്യം ചെയ്യല്‍ ആരംഭിച്ചു

കാ​സ​ര്‍​കോ​ട്​: ഫാ​ഷ​ന്‍ ഗോ​ള്‍​ഡ്​ ജ്വല്ലറി നി​ക്ഷേ​പ കേ​സില്‍ ബാ​ങ്ക്​ പ​രി​ശോ​ധ​ന​ക​ളി​ല്‍ നി​ന്നും സു​പ്ര​ധാ​ന രേ​ഖ​ക​ള്‍ ക​ണ്ടെ​ത്തി​. കേസിൽ പ്രതിയായ​ മ​ഞ്ചേ​ശ്വ​രം എം.​എ​ല്‍.​എയും മുസ്​ലിംലീഗ്​ നേതാവുമായ എം.​സി. ഖ​മ​റു​ദ്ദീ​ന്റെ അറസ്​റ്റ്​ ഉടന്‍ ഉണ്ടായേക്കുമെന്ന്​ എ.എസ്​.പി വിവേക്​ കുമാര്‍.

എം.എല്‍.എക്കെതിരായ തെളിവുകള്‍ ലഭിച്ചതായി എ.എസ്​.പി മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു. കാസര്‍കോട്​ എസ്​.പി ഓഫിസില്‍ 10 മണിയോടെ എംഎൽ എയെ ​ ചോദ്യം ചെയ്യല്‍ ആരംഭിച്ചു.

ജ്വല്ലറി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പൂ​ക്കോ​യ ത​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ക​മ്ബ​നി​യി​ലെ 16 ഡ​യ​റ​ക്​​ട​ര്‍​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും നേരത്തെ ചോ​ദ്യം​ചെ​യ്​​തിരുന്നു. ഇ​വ​രു​ടെ മൊ​ഴ​ി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലും ബാ​ങ്ക്​ പ​രി​ശോ​ധ​ന​ക​ളി​ല്‍ നി​ന്നു​മാ​യി സു​പ്ര​ധാ​ന രേ​ഖ​ക​ള്‍ ക​ണ്ടെ​ത്തി​യെ​ന്നും നി​ര്‍​ണാ​യ​ക ന​ട​പ​ടി ഉ​ട​ന്‍ പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം സൂ​ച​ന ന​ല്‍​കി

shortlink

Related Articles

Post Your Comments


Back to top button