ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ വികസിത രാജ്യങ്ങള്‍ മടിക്കുന്നുവ്വെന്ന് സർവ്വേ. ഇന്ത്യയിലെ ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നുവെന്നും വേള്‍ഡ് ഇക്കണോമിക് ഫോറം നടത്തിയ സര്‍വേയിൽ പറയുന്നു.
വികസിത രാജ്യങ്ങളായ ഫ്രാന്‍സ്, സ്പെയിന്‍, ജപ്പാന്‍ എന്നിവടങ്ങളിലെ ജനങ്ങളാണ് കൂടുതലും വാക്‌സിന്റെ കാര്യത്തില്‍ വിമുഖത പ്രകടിപ്പിക്കുന്നത്. കൂടാതെ, ചൈന, ഓസ്ട്രേലിയ, സ്പെയിന്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വാക്സീന്‍ സ്വീകരിക്കാനുള്ള താല്‍പര്യം കുറഞ്ഞു വന്നതായാണ് സര്‍വേയിലെ കണ്ടെത്തല്‍.
ഇതിന് കാരണമായി ഇവിടുത്തെ ആളുകള്‍ പറയുന്നത് പ്രധാനമായും, അതിവേഗം നടക്കുന്ന ക്ലിനിക്കല്‍ ട്രയലുകളാണ്. കൂടാതെ, ഇവയുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ചും ആളുകളില്‍ ആശങ്കയുണ്ട്.15 രാജ്യങ്ങളില്‍ നിന്നായി 18,526 പേരിലാണ് സര്‍വ്വേ നടത്തിയത്. ഓഗസ്റ്റ് മുതല്‍ നടത്തിയ സര്‍വേയില്‍ വാക്സീന്‍ സ്വീകരിക്കാന്‍ ഇന്ത്യയിലെ 87 ശതമാനം ആളുകളും തയ്യാറാണ്. അടുത്ത വര്‍ഷം പകുതിയെങ്കിലും ആകാതെ വാക്‌സിന്‍ ലഭിക്കില്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 73 ശതമാനം ആളുകളും വിശ്വസിക്കുന്നത്.
Post Your Comments